മടക്കും ഫോണ്‍ എപ്പോള്‍ വരും; സാംസങ്ങ് പറയുന്നത്

By Web TeamFirst Published Oct 14, 2018, 1:41 PM IST
Highlights

സ്മാര്‍ട് ഫോണ്‍ പോലെ കൊണ്ടു നടക്കാവുന്നതും ആവശ്യമുള്ളപ്പോള്‍ ഒരു ടാബ് ലെറ്റ് ആയും ഉപയോഗിക്കാനാവും. എന്നാല്‍ ഈ ഫോണിന്റെ ഡിസ്‌പ്ലേ, തുടങ്ങി മറ്റു പ്രത്യേകതകളൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 

മടക്കിവെക്കാന്‍ കഴിയുന്ന ഫോണ്‍ അവതരിപ്പിക്കുമെന്ന കാര്യം ആദ്യമായി സ്ഥിരീകരിച്ച് സാംസങ്ങ്. അത്തരമൊരു ഫോണ്‍ സാംസങ് പുറത്തിറക്കുമെന്ന് കമ്പനി സിഇഒ ഡി.ജെ കോഹ് വ്യക്തമാക്കി. ടാബ്‌ലെറ്റ് ആയും സ്മാര്‍ട്‌ഫോണ്‍ ആയും ഉപയോഗിക്കാന്‍ കഴിയുന്ന വിധമാണ് നിര്‍മ്മാണമെന്നാണ് കോഹിന്റെ വാക്കുകളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ മുന്‍പ് മാധ്യമങ്ങള്‍ വഴി പുറത്തുവന്ന സമയത്ത് ആയിരിക്കില്ല ഈ ഫോണ്‍ എത്തുക എന്നാണ് വിവരം. സ്മാര്‍ട് ഫോണ്‍ പോലെ കൊണ്ടു നടക്കാവുന്നതും ആവശ്യമുള്ളപ്പോള്‍ ഒരു ടാബ് ലെറ്റ് ആയും ഉപയോഗിക്കാനാവും. എന്നാല്‍ ഈ ഫോണിന്റെ ഡിസ്‌പ്ലേ, തുടങ്ങി മറ്റു പ്രത്യേകതകളൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. 

6.5 ഇഞ്ചിന് മുകളില്‍ വലിപ്പമുള്ള ഡിസ്പ്ലെയാവാനാണ് സാധ്യത. എന്ന് വിപണിയിലെത്തുമെന്നും വ്യക്തമാക്കിയിട്ടില്ല. വന്‍ ലോഞ്ചിങും സാംസങ്ങ് ലക്ഷ്യം വയ്ക്കുന്നു. അതേസമയം ചൈനീസ് കമ്പനിയായ വാവേയ് സമാനമായൊരു ഫോണുമായി ഈ വര്‍ഷം തന്നെ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ ആദ്യം അവതരിപ്പിക്കാനാവും സാംസങിന്റെ ശ്രമം.

2018 നവംബറില്‍ ഈ ഫോണ്‍ വിപണിയില്‍ എത്തിക്കാനാണ് പദ്ധതി ഇട്ടിരുന്നെങ്കിലും സാംസങ്ങ് ഇത് 2019 ആദ്യ പാദത്തിലേക്ക് മാറ്റിയെന്നാണ് ആഗോള ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  ഫോര്‍ബ്സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഈ ഫോണിന്‍റെ ചില ഭാഗങ്ങള്‍ ലഭ്യമാക്കുന്നതില്‍ സാംസങ്ങ് പാര്‍ട്ണേര്‍സിന് വന്ന കാലപിഴവാണ് ഇപ്പോഴുള്ള വൈകലിന് കാരണം എന്നാണ്.

click me!