ഒരു സാംസങ്ങ് ഗ്യാലക്സി എസ്5 ന്‍റെ അത്ഭുതകരമായ രക്ഷപ്പെടല്‍.!

By Web DeskFirst Published Apr 19, 2016, 9:05 AM IST
Highlights

ഏഴുമാസം മഴയും വെയിലും കൊണ്ടിട്ടും ഒരു പ്രശ്നമില്ലാതെ ഗ്യാലക്സി എസ്5. ഒന്ന് വീണാല്‍ തകരാര്‍ ആകുന്ന സ്മാര്‍ട്ട്ഫോണുകളുടെ കാലത്ത് ഇത് വലിയ വാര്‍ത്ത തന്നെയാണ്. ദക്ഷിണകൊറിയയില്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഒരു ദക്ഷിണ കൊറിയന്‍ അപ്പൂപ്പന്‍റെ അനുഭവം പങ്കുവച്ചത്.

ഏഴുമാസം മുന്‍പ് ഒരു പാര്‍ക്കില്‍ വിശ്രമിക്കുമ്പോഴാണ് തന്‍റെ ഗ്യാലക്സി എസ്5 മറന്നുവച്ചതാണ് എഴുപത് വയസുകാരനായ ഗ്യൂ-റോയ്ങ്ങ്. പാര്‍ക്കിലെ ഓര്‍ക്കിഡ് ചെടികള്‍ക്ക് ഇടയിലായിരുന്നു ഇദ്ദേഹത്തിന്‍റെ ഫോണ്‍ നഷ്ടപ്പെട്ടത്. ഫോണ്‍ സൈലന്‍റ് മോഡില്‍ ആയതിനാല്‍ ഇദ്ദേഹത്തിന് അത് കണ്ടെത്താന്‍ സാധിച്ചില്ല.

പിന്നീട് പല ദിവസങ്ങളിലും ഇദ്ദേഹം പാര്‍ക്കില്‍ എത്തി തിരഞ്ഞെങ്കിലും ഫോണ്‍ ലഭിച്ചില്ല. അധികം വൈകാതെ ഇദ്ദേഹം പുതിയ ഫോണ്‍ വാങ്ങുകയും ചെയ്തു. ഏഴു മാസത്തിന് ശേഷം ഒരു വ്യക്തി ഓര്‍ക്കിഡ് ചെടികള്‍ക്കിടയില്‍ നിന്നും ഫോണ്‍ കണ്ടെത്തി. ഇത് ചാര്‍ജ് ചെയ്ത് ഓണാക്കിയപ്പോള്‍ അത് പ്രവര്‍ത്തിക്കുന്നതായി ഈ വ്യക്തികണ്ട്. ഫോണിലെ വിവരം വച്ച് ഇദ്ദേഹം ഗ്യൂ-റോയ്ങ്ങിനെ സംഭവം അറിയിച്ചു. 

അത്ഭുതപ്പെട്ട ഇദ്ദേഹം തന്നെയാണ് സംഭവം സാംസങ്ങിനെ അറിയിച്ചത്. തുടര്‍ന്ന് സാംസങ്ങ് ഇദ്ദേഹത്തിന്‍റെ അനുഭവം തങ്ങളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു.

click me!