കുട്ടികളെ പഠനത്തില്‍ സഹായിക്കുന്ന 'ഹാഷ് ലേണ്‍ നൗ' ശ്രദ്ധേയമാകുന്നു

Published : Apr 19, 2016, 03:17 AM ISTUpdated : Oct 05, 2018, 02:10 AM IST
കുട്ടികളെ പഠനത്തില്‍ സഹായിക്കുന്ന 'ഹാഷ് ലേണ്‍ നൗ' ശ്രദ്ധേയമാകുന്നു

Synopsis

കുട്ടികളെ പഠനത്തില്‍ സഹായിക്കുന്ന ഹാഷ് ലേണ്‍ നൗ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ശ്രദ്ധേയമാകുന്നു. പ്രമുഖ ഐഐടികളിലെയും ശാസ്ത്രപഠന സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികളുടെ സേവനം ലഭ്യമാക്കുന്ന മൊബൈല്‍ ആപ്പ് 8 മാസം കൊണ്ട് പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഡൗണ്‍ലോഡ്  ചെയ്തത്.

എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര വിഷയങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറും ട്യൂഷന്‍ സൗകര്യം. മൊബൈലിലൂടെ കുട്ടികളെ പഠിപ്പിക്കുന്നത് രാജ്യത്തെ വിവിധ ഐഐടി, ബിറ്റ്‌സ് പിലാനി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍. പഠനത്തിനിടെ സംശയം തോന്നുന്നത് പാതി രാത്രിയിലോ,നട്ടുച്ചയ്‌ക്കോ ആയിക്കോട്ടെ. ഹാഷ് ലേണ്‍ നൗ ക്ലിക്ക് ചെയ്താല്‍ നിമിഷങ്ങള്‍ക്കകം തന്നെ ട്യൂടര്‍മാരെത്തും.

വിഷയസംബന്ധമായ ഏത് സംശയവും ചോദിക്കാം,പഠനത്തിനിടയില്‍ കുടുക്കിയ പ്രശ്‌നത്തിന്റെ ചിത്രം അയച്ച് കൊടുക്കാം.എഴുതി ചോദിക്കാം.എന്തിനും ഉടനടി തന്നെ ട്യൂടര്‍മാരുടെ മറുപടി റെഡി.തിരുവനന്തപുരം സ്വദേശിയായ ജയദേവ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തരമൊരു ആശയത്തിന് പിന്നില്‍. സമയപരിധിയില്ലാതെ മികച്ച പരിശീലന സൗകര്യം ലഭിക്കുന്നത് പഠനത്തില്‍ ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികളും.

ഒരു മാസത്തേയ്ക്ക് 499 രൂപ നല്‍കിയാല്‍ ഏത് വിഷയത്തിലും എത്ര സമയം വേണമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂട്ടര്‍മാരെ പ്രയോജനപ്പെടുത്താം. ഫിസിക്‌സ്,കെമിസ്ട്രി,കണക്ക് വിഷയങ്ങളെ കൂടാതെ എയിംസിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനം ലഭ്യമാക്കി ബയോളജിയിലും ഹാഷ് ലേണ്‍ നൗ അടുത്താഴ്ച മുതല്‍ ലഭ്യമാകും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ്; ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു