ഇനി ബയോമെട്രിക് മതി; യുപിഐ ഓണ്‍ബോര്‍ഡില്ലാതെ സാംസങ് വാലറ്റിലൂടെ പണമിടപാട് നടത്താം

Published : Nov 09, 2025, 03:19 PM IST
Samsung Wallet

Synopsis

സാംസങ് വാലറ്റില്‍ ഇനി മുതല്‍ യുപിഐ ഓണ്‍ബോര്‍ഡിംഗ്, പിന്‍ എന്നിവയില്ലാതെ ബയോമെട്രിക് ഓഥന്‍റിക്കേഷന്‍ സൗകര്യം വഴി പണമിടപാടുകള്‍ നടത്താം. ഫീച്ചര്‍ ഗാലക്‌സി സ്‌മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമാകും.

കൊച്ചി: പ്രമുഖ ഇലക‌്‌ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് അവരുടെ സാംസങ് വാലറ്റിന്‍റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ഇനി യുപിഐ ഓണ്‍ബോര്‍ഡിംഗ്, പിന്‍ എന്നിവയില്ലാതെ ബയോമെട്രിക് ഓഥന്‍റിക്കേഷന്‍ സൗകര്യം വഴി പണമിടപാടുകള്‍ നടത്താം. പുതിയ ഗാലക്‌സി സ്‌മാര്‍ട്ട്‌ഫോണുകള്‍ സെറ്റപ്പ് ചെയ്യുന്നതിനിടെ തന്നെ യുപിഐ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമുള്ള ആദ്യ കമ്പനിയായി സാംസങ് ഇതോടെ മാറി. സാംസങ് ഗാലക്‌സി ഫോണുകളുടെ പ്രാഥമിക ക്രമീകരണ ഘട്ടത്തില്‍ തന്നെ ഉപയോക്താക്കള്‍ക്ക് പേയ്മെന്‍റ് സംവിധാനത്തിലേക്ക് നേരിട്ട് പ്രവേശിക്കാം.

സാംസങ് വാലറ്റില്‍ പുത്തന്‍ ഫീച്ചറുകള്‍

വിരലടയാളം അല്ലെങ്കില്‍ മുഖം തിരിച്ചറിയല്‍ രീതി ഉപയോഗിച്ച്, പിന്‍ ഇല്ലാതെ യുപിഐ പേയ്മെന്‍റ് നടത്താം എന്നതാണ് സാംസങ് വാലറ്റിലെ പുത്തന്‍ അപ്‌ഡേറ്റിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇതിലൂടെ പേയ്മെന്‍റുകള്‍ വേഗത്തിലും സുരക്ഷിതമായും പൂര്‍ത്തിയാക്കാനാകും. സാംസങ് വാലറ്റില്‍ സൂക്ഷിച്ചിരിക്കുന്ന ടോക്കണൈസ്‌ഡ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രധാന ഓണ്‍ലൈന്‍ വ്യാപാരികളില്‍ നേരിട്ട് ഉപയോഗിക്കാനും, ഫോറെക്‌സ് കാര്‍ഡുകള്‍ (ഡബ്ല്യുഎസ്എഫ്എക്‌സ് ഗ്ലോബല്‍ പേ), എയു ബാങ്ക് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് ടാപ്പ് ആന്‍ഡ് പേ വഴിയും ഇടപാടുകള്‍ നടത്താനും ഇനി മുതല്‍ സാധിക്കും.

ഗാലക്‌സി ഫോണുകളില്‍ ഫീച്ചര്‍ ലഭ്യമാകും 

സാംസങ് നോക്‌സ് സുരക്ഷയാല്‍ സംരക്ഷിതമായ സാംസങ് വാലറ്റ്, ഗാലക്‌സി ഇക്കോസിസ്റ്റവുമായി പൂര്‍ണമായി ഇന്‍റഗ്രേറ്റ് ചെയ്‌തിരിക്കുന്നു എന്ന സവിശേഷതയുമുണ്ട്. സാംസങ് വാലറ്റിലെ പുതിയ ഫീച്ചറുകള്‍ ഉടന്‍ തന്നെ അവയ്‌ക്ക് പിന്തുണയുള്ള ഗാലക്‌സി ഉപകരണങ്ങളിലേക്ക് എത്തുമെന്ന് സാംസങ് അധികൃതര്‍ അറിയിച്ചു. 'സാംസങ് വാലറ്റ് ഇനി ഒരു പേയ്മെന്‍റ് ആപ്പ് മാത്രമല്ല, ഉപഭോക്താക്കളുടെ ഡിജിറ്റല്‍ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സുരക്ഷിതവും സൗകര്യപ്രദവുമായ പാതയാണ്'- എന്നും സാംസങ് ഇന്ത്യ സീനിയര്‍ ഡയറക്‌ടര്‍ (സര്‍വീസസ് ആന്‍ഡ് ആപ്‌സ് ബിസിനസ്) മധുര്‍ ചതുര്‍വേദി പറഞ്ഞു.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇൻസ്റ്റാഗ്രാം പ്രേമികൾക്ക് ആവേശവാർത്ത; റീലുകൾ കാണാൻ ഇനി ഫോൺ വേണമെന്നില്ല, ടിവി മതി! പുതിയ ആപ്പ് പുറത്തിറക്കി
2026ൽ സ്‍മാർട്ട്‌‌ഫോണുകൾ വാങ്ങാനിരിക്കുന്നവര്‍ നട്ടംതിരിയും; ഫോണുകള്‍ക്ക് വില കൂടും, മറ്റൊരു പ്രശ്‌നവും