
നായകള്‍ സ്വപ്നം കാണുന്നത് എന്താണ്, മനുഷ്യന്‍ സ്വപ്നം കാണുന്നതിന്‍റെ അടിസ്ഥാനം എന്താണ് എന്നതില്‍ ഇന്നുവരെ ശാസ്ത്രലോകം ഒരു ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ല അപ്പോഴാണ് നായകളുടെ കാര്യം. എന്നാല്‍ അങ്ങനെയല്ല നായകള്‍ സ്വപ്നം കാണുന്നത് എന്താണെന്ന് അപഗ്രഥിക്കുകയാണ് ഡോ. ഡെര്‍ഡറി ബാരറ്റ്.
ഹാവാര്‍ഡ് സര്‍വകലാശാലയിലെ ക്ലിനിക്കല്‍ ഇവല്യൂഷണറി സൈക്കോളജിസ്റ്റാണ് ഈ നിരീക്ഷണത്തിന് പിന്നില്‍. വീട്ടില്‍ ഓമനിച്ച് വളര്‍ത്തുന്ന നായ അതിന്‍റെ ഉടമസ്ഥന്‍റെ മുഖമായിരിക്കും പലപ്പോഴും സ്വപ്നം കാണുക എന്നാണ് ഈ ശാസ്ത്രകാരിയുടെ നിരീക്ഷണം.
സ്വപ്നങ്ങളെ കൃത്യമായി പ്രവചിക്കാന്‍ ഇന്നും സാധിക്കില്ല, പക്ഷെ നിരന്തരമായ നിരീക്ഷണത്തിലൂടെ അവ എന്താണ് സ്വപ്നം കാണുന്നതെന്ന അനുമാനം നടത്താം. ഇത്തരത്തിലുള്ള നിരന്തര നിരീക്ഷണത്തിന് ശേഷമാണ് ഡോ. ഡെര്‍ഡറി ബാരറ്റ് സ്വന്തം നായ സ്വപ്ന സിദ്ധാന്തം അവതരിപ്പിക്കുന്നത്.
നമ്മുടെ ഏറ്റവും അടുത്ത വസ്തുകള്‍ വ്യക്തികള്‍ ഇവയാണ് മനുഷ്യന്‍റെ സ്വപ്നത്തില്‍ കടന്നുവരുക, അവയ്ക്ക് ലോജിക്ക് ഒന്നും ഇല്ലെങ്കിലും വ്യക്തമായ കാഴ്ചയായിരിക്കും ഇവ, മൃഗങ്ങളും ഈ വഴിക്ക് തന്നെയാണ് സ്വപ്നം കാണുക. എന്നാല്‍ വീട്ടില്‍ അരുമയായി വളരുന്ന പട്ടികള്‍ക്ക് ഇത്തരത്തില്‍ നോക്കിയാല്‍ ഉടമയെ സ്വപ്നം കാണുവാന്‍ കഴിയും എന്ന സാധ്യതയാണ് ഉള്ളത്
- ഡോ. ഡെര്‍ഡറി ബാരറ്റ്
ഈ പഠനം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സ്വന്തം നായ തന്നെയാണ് സ്വപ്നം കാണുന്നത് എന്ന് പറഞ്ഞ് അതിന്‍റെ വൈകാരികത പ്രകടിപ്പിക്കുന്ന ആയിരക്കണക്കിന് ട്വീറ്റുകളാണ് ട്വിറ്ററില്‍.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam