
ദില്ലി: 4ജി വേഗതയില്‍ ഇന്ത്യന്‍ ടെലികോം കമ്പനികള്‍ പിന്നിലാണെന്ന് അന്താരാഷ്ട്ര റിപ്പോര്‍ട്ട്. 4ജി രംഗത്ത് ടെലികോം കമ്പനികള്‍ തമ്മില്‍ വലിയ മത്സരം നടക്കുന്നതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട്. മൊബൈല്‍ അനലറ്റിക്സ് കമ്പനി ഓപ്പണ്‍ സിഗ്നലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ ശരാശരി 4ജി വേഗം ആറ് എംബിപിഎസ് ആണെന്നും 4ജി വേഗത്തിന്റെ ലോക രാജ്യങ്ങളില്‍ 77 സ്ഥാനത്താണ് ഇന്ത്യയെന്നാണ് ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട് പറയുന്നത്.
പാക്കിസ്ഥാനിൽ 4ജി വേഗം 14 എംബിപിഎസ് ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 9 എംബിപിഎസ് 4ജി വേഗവുമായി അൽജീരിയയാണ് ഇന്ത്യക്കു തൊട്ടുമുകളിൽ. എന്നാല്‍ ഇന്ത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 4ജിയുടെ ഉപയോഗം 86.26 ശതമാനം വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ട് പറയുന്നു. റിലയന്‍സ് ജിയോയുടെ കടന്നു വരവാണ് ഇത്തരം ഒരു കുതിച്ച് ചാട്ടത്തിന് കാരണമായത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.
ലോകത്തിലെ ഏറ്റവും വേഗതയില്‍ 4ജി നല്‍കുന്ന രാജ്യം സിംഗപ്പൂരാണ്, ഇവിടുത്തെ 4ജി വേഗത 46.64 എംബിപിഎസ് ആണ്. എന്നാല്‍ പുതിയ ഉപയോക്താക്കള്‍ തുടര്‍ച്ചയായി വരുന്നതാണ് ഇന്ത്യയില്‍ 4ജി സ്പീഡ് കുറയ്ക്കുന്നത് എന്ന് ഓപ്പണ്‍ സിഗ്നല്‍ പറയുന്നു. ഉപയോക്താക്കള്‍ വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് നെറ്റ്വര്‍ക്കിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നില്ലെന്ന് ഓപ്പണ്‍ സിഗ്നല്‍ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam