
അതിവേഗ ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വോഡഫോണ്‍ അവതരിപ്പിച്ചു. സൂപ്പര്‍ പ്ലാനുകള്‍ക്ക് കീഴില്‍ 158 രൂപയുടെയും 151 രൂപയുടെയും റീച്ചാര്‍ജ് പായ്ക്കുകളാണ് വോഡഫോണ്‍ പുറത്തിറക്കിയത്. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ( ദിവസേന 250 മിനിറ്റും, ആഴ്ചയില്‍ 1000 മിനിറ്റും ) ദിവസേന ഒരു ജിബി ഡാറ്റയും 158 രൂപയുടെ റീച്ചാര്‍ജില്‍ ലഭിക്കും.
28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. 28 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ആകെ ഒരു ജിബി ഡാറ്റയും 151 രൂപയുടെ റീച്ചാര്‍ജില്‍ ലഭിക്കും. കേരളത്തില്‍ മാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക. റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനാണ് വോഡഫോണ്‍ 158 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചത്. എയര്‍ടെലും 169 രൂപയ്ക്ക് സമാനമായ പ്ലാന്‍ നല്‍കുന്നുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam