
ഗവേഷണത്തിലെ കണ്ടെത്തല്‍ പ്രകാരം ഫോണുകളില്‍ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികളാണ് നൂറിലധികം വിഷവാതകങ്ങള്‍ പുറംതള്ളുന്നതെന്നാണ് കണ്ടെത്തല്‍. ഈ വിഷവാതകം ചര്‍മത്തിനും കണ്ണുകള്‍ക്കും മാത്രമല്ല, ആന്തരാവയവങ്ങള്‍ക്കും വരെ ദോഷം ചെയ്യുന്നുണ്ടെന്നും ഗവേഷണപഠനത്തില്‍ പറയുന്നു. ബാറ്ററി അമിതമായി ചൂടാകുമ്പോളാണ് ഇത്തരത്തിലുള്ള വിഷവാതകം പുറം തള്ളുന്നത്.
കൂടാതെ ബാറ്ററിയുടെ കാലപ്പഴക്കവും വിഷവാതകത്തിന്റെ തോത് വര്‍ധിപ്പിക്കുതിന്റെ മറ്റൊരു കാരണമാകുന്നു. ഫുള്‍ ചാര്‍ജായ ബാറ്ററിയാണ് പകുതി ചാര്‍ജ് ചെയ്ത ബാറ്ററിയേക്കാള്‍ മാരകമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നാം ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലെ ഭൂരിഭാഗവും ബാറ്ററിയും നിര്‍മ്മിച്ചിരിക്കുന്നത് ലിഥിയം അയണ്‍ കൊണ്ടാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam