സ്മാര്‍ട്ട്ഫോണുകളില്‍ കൂടുതല്‍ സമയം ചിലവിടുന്നത് സ്ത്രീകള്‍

By Web DeskFirst Published May 31, 2016, 3:42 PM IST
Highlights

സിയോള്‍:  സ്മാര്‍ട്ട്ഫോണുകളില്‍ കൂടുതല്‍ സമയം ചിലവിടുന്നത് സ്ത്രീകളാണെന്ന് പഠനം. ദക്ഷിണകൊറിയയില്‍ നടത്തിയ പഠനമാണ് ഇത്തരം ഒരു നിഗമനവുമായി എത്തിയിരിക്കുന്നത്. പഠനത്തില്‍ പങ്കെടുത്ത സ്ത്രീകളില്‍ 54 ശതമാനം പേര്‍ ദിവസം 4 മണിക്കൂറില്‍ കൂടുതല്‍ സ്മാര്‍ട്ട്ഫോണില്‍ സമയം ചിലവഴിക്കുന്നതായി കണ്ടെത്തി. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തില്‍ 29.4 ശതമാനം പുരുഷന്മാര്‍ മാത്രമേ നാലുമണിക്കൂറില്‍ കൂടുതല്‍ എടുക്കുന്നുള്ളുവെന്നാണ് പഠനം പറയുന്നത്. ദിവസം ആറുമണിക്കൂറില്‍ ഏറെ ചിലവഴിക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം 22.9 ശതമാനം വരും. പുരുഷന്മാരില്‍ 10.8 ശതമാനമാണ്.

ദക്ഷിണ കൊറിയയിലെ അജോയു യൂണിവേഴ്സിറ്റിയിലെ പ്രോഫ. ചാങ് ജായ് ഓനിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ജിനോഗി പ്രവിശ്യയിലെ സുവോണിലെ ആറു കോളേജുകളില്‍ നിന്നായി 1236 വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ പങ്കെടുത്തു.  സ്ത്രീകളില്‍ കൂടുതല്‍പ്പേരും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവരാണെന്ന് പഠനം പറയുന്നു.  സാമൂഹ്യമാധ്യമങ്ങള്‍ വഴി കൂട്ട്കെട്ടുകള്‍ ബലപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹം പുരുഷനെക്കാള്‍ സ്ത്രീകള്‍ക്കാണെന്ന് പഠനം പറയുന്നു.

click me!