
കൊച്ചി: കേരളത്തിലെ പ്രളയത്തിന് ശേഷം വലിയൊരു ശുചീകരണഘട്ടത്തിലേക്കാണ് കേരളത്തെ നയിക്കുന്നത്. അതിനാല്‍ തന്നെ ശാസ്ത്രീയമായി ശുചീകരണ രീതികള്‍ അവലംബിക്കുന്നത് സമയലാഭവും, കൃത്യതയും നല്‍കും. ഇത്തരത്തില്‍ വളരെ എളുപ്പത്തില്‍ വീട്ടില്‍ നിന്നും വെള്ളം കളയാനുള്ള മാര്‍ഗമാണ് സോഡിയം പോളി അക്രിലേറ്റിന്‍റെ ഉപയോഗമെന്ന രീതിയില്‍ ചില പോസ്റ്റുകള്‍ കാണുന്നുണ്ട്.
വെള്ളത്തെ ഖരരൂപത്തിൽ ആക്കി വാരിക്കളയുക. വളരെ ചെലവ് കുറഞ്ഞതും ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതുമായ വിദ്യ. സോഡിയം പോളി അക്രിലേറ്റ് എന്ന രാസവസ്തു വെറും രണ്ടു സ്പൂൺ വിതറിയാൽ സെക്കന്റുകൾക്കുള്ളിൽ വെള്ളം പരൽ രൂപത്തിൽ കട്ടകൾ ആയി മാറും എന്നാണ് പല പോസ്റ്റുകളും പറയുന്നത്. എന്നാല്‍ ഇതിന്‍റെ യാഥാര്‍ത്ഥ്യം എന്താണ്, ഗവേഷകനായ സുരേഷ് സി പിള്ള പറയുന്നത് ഇങ്ങനെയാണ്.
സോഡീയം പോളീ അക്രിലേറ്റ് വലിയ അപകടകാരം അല്ല. പക്ഷെ ഇത് ജെല്‍ ആയിക്കഴിഞ്ഞാൽ പിന്നെ വെള്ളം കോരി ക്കളയുന്നതിലും പ്രയാസമാകും ഇത് നീക്കം ചെയ്യുന്നത്. വെള്ളം ഒരു ബക്കറ്റു കൊണ്ടോ, കൂടുതൽ ഉണ്ടെങ്കിൽ പമ്പു വച്ചോ നീക്കം ചെയ്യാം. പരൽ പോലെ നീക്കം ചെയ്യാം എന്നൊക്കെ ആരോ എഴുതിയത് വായിച്ചു. അങ്ങിനെ പറ്റില്ല. കൂടാതെ കലങ്ങിയ വെള്ളത്തിൽ സ്വാഭാവികമായി അതിന്‍റെ ആഗിരണ ശേഷി നന്നായി കുറയുകയും ചെയ്യും.
ആകെ ഒരു ചെളിക്കുളം പോലെ ആകും. പിന്നെ ഇരട്ടി ജോലി ചെയ്യേണ്ടി വരും. ചുരുക്കിപ്പറഞ്ഞാൽ വെള്ളം, വെള്ളമായി തന്നെ കോരിക്കളയാം അത് മണ്ണിൽ അലിഞ്ഞു പൊയ്ക്കൊള്ളും. സോഡീയം പോളീ അക്രിലേറ്റ് വെള്ളത്തിൽ ആഡ് ചെയ്തു പരിസ്ഥിതി മലിനമാക്കുക മാത്രമല്ല, ജോലിയും ഇരട്ടി ആകും എന്നാണ് എന്റെ അഭിപ്രായം.