രഹസ്യമായി പ്രീമിയം കൊളെക്ഷൻ ഹെഡ്‌ഫോണുകളുടെ പണിപ്പുരയിൽ സോണി, ആപ്പിൾ എയർപോഡ്‌സ് മാക്‌സിനെ നേരിടും

Published : Apr 10, 2026, 11:09 AM IST
Sony WH-1000XM5

Synopsis

ജാപ്പനീസ് ഇലക്‌ട്രോണിക്‌സ് ഭീമനായ സോണി 'ദി കൊളെക്ഷൻ' എന്ന പേരിൽ പുതിയ പ്രീമിയം ഹെഡ്‌ഫോൺ ശ്രേണി പുറത്തിറക്കാൻ ഒരുങ്ങുന്നു. ഏകദേശം 68,000 രൂപ വില പ്രതീക്ഷിക്കുന്ന ഈ മോഡൽ, ആപ്പിളിന്റെ എയർപോഡ്‍സ് മാക്‌സിന് ഒരു പ്രധാന എതിരാളിയായിരിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ ഹെഡ്‌ഫോണുകൾ മേയ് 19-ഓടെ വിപണിയിൽ എത്തുമെന്നാണ് സൂചന.

ജാപ്പനീസ് ഇലക്‌ട്രോണിക്‌സ് ഭീമനായ സോണി പുതിയ പ്രീമിയം ഹെഡ്‌ഫോൺ ശ്രേണി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന് റിപ്പോർട്ടുകൾ. സോണി ദി കൊളെക്ഷൻ (Sony The ColleXion) എന്ന പേരിൽ വിപണിയില്‍ എത്താനിടയുള്ള ഈ പുതിയ മോഡൽ, കമ്പനിയുടെ പ്രശസ്‍തമായ 1000X സീരീസിൽ ഉൾപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഹെഡ്‌ഫോണുകൾ അടുത്ത മാസം രണ്ടാം പകുതിയിൽ, പ്രത്യേകിച്ച് മേയ് 19-ഓടെ അവതരിപ്പിക്കും എന്നുമാണ് വിവരം.

ഇതിനുമുമ്പ് ഈ വർഷം സോണി അവതരിപ്പിച്ച സോണി WF-1000XM6 ട്രൂ വയർലെസ് ഇയർബഡ്‍സുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. അതുപോലെ തന്നെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫ്ലാഗ്ഷിപ്പ് മോഡൽ സോണി WH-1000XM6 ഓഡിയോ ഗുണനിലവാരത്തിലും നോയിസ് ക്യാൻസലേഷൻ സാങ്കേതികവിദ്യയിലും മികച്ച പ്രതികരണമാണ് നേടിയത്. പുതിയ കൊളെക്ഷൻ ശ്രേണിയോടൊപ്പം WH-1000XM6-ന് സാൻഡ്‍സ്റ്റോൺ എന്ന പുതിയ കളർ ഓപ്ഷനും അവതരിപ്പിക്കാനിടയുണ്ട്.

ടെക് ഇൻസൈഡർ ആയ ബിൽബിൽ-കുൻ നൽകിയ വിവരങ്ങൾ പ്രകാരം, പുതിയ സോണി ദി കൊളെക്ഷൻ ഹെഡ്‌ഫോണുകളുടെ വില യൂറോപ്പിൽ ഏകദേശം 629 യൂറോ ആയിരിക്കുമെന്ന് സൂചനയുണ്ട്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 68,000 രൂപയോട് അടുത്താണ്. ഡിസൈൻ സംബന്ധിച്ചും സാങ്കേതിക സവിശേഷതകളെക്കുറിച്ചും ഔദ്യോഗിക വിവരങ്ങൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല. എങ്കിലും, ഇത് വയർലെസ് ഓവർ-ഇയർ വിഭാഗത്തിലുള്ള ഒരു പ്രീമിയം ഹെഡ്‌ഫോൺ ആയിരിക്കുമെന്നാണ് ടെക് ലോകത്തിന്‍റെ വിലയിരുത്തൽ. ആപ്പിളിന്റെ എയർപോഡ്‍സ് മാക്‌സിനോട് നേരിട്ട് മത്സരിക്കാനായുള്ള സോണിയുടെ ഒരു ശക്തമായ നീക്കമായും ഈ ഉൽപ്പന്നം കണക്കാക്കപ്പെടുന്നു.

WH-1000XM6 മോഡലിന്‍റെ സവിശേഷതകൾ പരിഗണിക്കുമ്പോൾ, ഇത് ക്ലോസ്‌ഡ്-ബാക്ക് ഓവർ-ഇയർ ഡിസൈനിലാണ് വരുന്നത്. 1.18 ഇഞ്ച് ഡ്രൈവർ യൂണിറ്റ്, 4Hz മുതൽ 40,000Hz വരെ ഫ്രീക്വൻസി റെസ്പോൺസ്, LDAC ഉൾപ്പെടെയുള്ള ഹൈ-റസല്യൂഷൻ ഓഡിയോ കോഡെക്കുകൾ എന്നിവ ഇതിന്‍റെ പ്രധാന ആകർഷണങ്ങളാണ്. ബ്ലൂടൂത്ത് 5.3 പിന്തുണ, മൾട്ടി-പോയിന്‍റ് കണക്റ്റിവിറ്റി, അഡാപ്റ്റീവ് നോയിസ് ക്യാൻസലേഷൻ, ആംബിയന്റ് സൗണ്ട് മോഡ് എന്നിവയും ഉൾപ്പെടുന്നു.

ബാറ്ററി പ്രകടനത്തിൽ, നോയിസ് ക്യാൻസലേഷൻ ഓണായിരിക്കുമ്പോൾ ഏകദേശം 30 മണിക്കൂർ വരെ ഉപയോഗിക്കാം. ഓഫാക്കിയാൽ 40 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കും. ഫാസ്റ്റ് ചാർജിംഗ് വഴി ഏകദേശം 3.5 മണിക്കൂറിൽ പൂർണ്ണ ചാർജും സാധ്യമാണ്. മൊത്തത്തിൽ സോണിയുടെ പുതിയ കൊളിക്ഷൻ ശ്രേണി പ്രീമിയം ഓഡിയോ വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്‌ടിക്കാനിടയുള്ള ഒരു പ്രധാന ലോഞ്ചായി മാറുമെന്ന് ടെക് വിദഗ്‌ധര്‍ വിലയിരുത്തുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിവോ ടി5 പ്രോ 5ജി ഇന്ത്യയിൽ ഏപ്രിൽ 15ന് പുറത്തിറങ്ങും; പുതിയ കളർ ഓപ്ഷനുകളും ഫീച്ചറുകളും പുറത്ത്
റിയൽമി സി100 4ജി പുറത്തിറങ്ങി; 8000 എംഎഎച്ച് ബാറ്ററിയും കരുത്തുറ്റ ഡിസൈനും