ആശങ്കയൊഴിഞ്ഞു; 1972ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകം വീണത് ഇന്ത്യൻ മഹാസമുദ്രത്തിൽ, ഭാരം 500 കിലോ

Published : May 11, 2025, 12:21 AM IST
ആശങ്കയൊഴിഞ്ഞു; 1972ൽ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകം വീണത് ഇന്ത്യൻ മഹാസമുദ്രത്തിൽ, ഭാരം 500 കിലോ

Synopsis

1972-ൽ വിക്ഷേപിക്കപ്പെട്ട കോസ്മോസ് 482, 500 കിലോയിൽ താഴെ ഭാരമുള്ളതായിരുന്നു. ശുക്രനിലേക്കുള്ള യാത്രാമധ്യേ തകരാറിലായി. ടൈമറുമായുള്ള പ്രശ്നത്തിന്റെ ഫലമായി എഞ്ചിൻ നേരത്തെ പ്രവർത്തന രഹിതമായി.

ദില്ലി: സോവിയറ്റ് കാലഘട്ടത്തിലെ ബഹിരാകാശ പേടകം കോസ്മോസ് 482 ഭൂമിയിൽ തകർന്നുവീണതായി സ്ഥിരീകരണം. 53 വർഷം പഴക്കമുള്ള ശീതയുദ്ധകാലത്തെ സോവിയറ്റ് ബഹിരാകാശ പേടകമാണ് ഭൂമിയിൽ പ്രവേശിച്ച ശേഷം കടലിൽ വീണത്. കഴിഞ്ഞ ദിവസം പുലർച്ചെ 2.24ന്  ബഹിരാകാശ പേടകം ഇന്ത്യൻ മഹാസമുദ്രത്തിലെ ആൻഡമാനിന് 560 കിലോമീറ്റർ സമീപത്താണ് പേടകം വീണത്. 1972-ൽ വിക്ഷേപിച്ച പേടകം തകരാറിലാവുകയും 53 വർഷം ഭ്രമണപഥത്തിൽ തുടരുകയും ചെയ്തു. 

ദിവസങ്ങളോളം നീണ്ടുനിന്ന ഊഹാപോഹങ്ങൾക്ക് ശേഷം, മെയ് 10 ഭൂമിയിൽ തകർന്നുവീണുവെന്ന് റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് സ്ഥിരീകരിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ മധ്യ ആൻഡമാൻ ദ്വീപിന് 560 കിലോമീറ്റർ പടിഞ്ഞാറ് ഭാ​ഗത്തായിരുന്നു പേടകം വീണത്. ഭൂമിയിൽ കരയിൽ പതിച്ചേക്കാം എന്ന അഭ്യൂഹമുയർന്നിരുന്നു.  ഓട്ടോമേറ്റഡ് വാണിംഗ് സിസ്റ്റം ബഹിരാകാശ പേടകം തിരിച്ചെത്തിയത് സ്ഥിരീകരിച്ചെന്ന്  റോസ്‌കോസ്‌മോസ് പറഞ്ഞു.

1972-ൽ വിക്ഷേപിക്കപ്പെട്ട കോസ്മോസ് 482, 500 കിലോയിൽ താഴെ ഭാരമുള്ളതായിരുന്നു. ശുക്രനിലേക്കുള്ള യാത്രാമധ്യേ തകരാറിലായി. ടൈമറുമായുള്ള പ്രശ്നത്തിന്റെ ഫലമായി എഞ്ചിൻ നേരത്തെ പ്രവർത്തന രഹിതമായി. പിന്നീട് അരനൂറ്റാണ്ടിലേറെ ഭൂമിയുടെ ഭ്രമണപഥത്തിൽ കുടുങ്ങി. ശുക്രനിലെ ത്വരണം, ഉയർന്ന മർദ്ദം, അതിശക്തമായ ചൂട് എന്നിവയെ ചെറുക്കുന്ന തരത്തിലാണ് പേടകം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നതിനാൽ, ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ മിക്ക ബഹിരാകാശ വസ്തുക്കളും അതിജീവിക്കാൻ സാധ്യത കുറവാണെന്ന് ശാസ്ത്രജ്ഞർ പ്രവചിച്ചു. 

മെയ് 9 നും 13 നും ഇടയിൽ ഏത് സമയത്തും അത് ഭൂമിയിലേക്ക് പതിക്കുമെന്ന് ഗവേഷകർ പ്രവചിച്ചു. പിന്നീട്, നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും മെയ് 10 ന് പേടകം എത്തുമെന്ന് അറിയിച്ചു. ഭൂമധ്യരേഖയുടെ 52 ഡിഗ്രി വടക്കോ തെക്കോ വീഴുമെന്നായിരുന്നു പ്രവചനം. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്