സ്പൈസ് എക്സ് റോക്കറ്റ് വിക്ഷേപണം അമേരിക്കയെ നടുക്കി.!

Published : Dec 23, 2017, 07:51 PM ISTUpdated : Oct 04, 2018, 11:47 PM IST
സ്പൈസ് എക്സ് റോക്കറ്റ് വിക്ഷേപണം അമേരിക്കയെ നടുക്കി.!

Synopsis

കാലിഫോര്‍ണിയ : ആകാശത്ത് ഭീമാകാരമായ ജെല്ലിഫിഷിനോട് സാമ്യമുള്ള രൂപം കണ്ട് കാലിഫോര്‍ണിയയിലെ ജനങ്ങള്‍ അമ്പരന്നു. അന്യഗ്രഹ ജീവികള്‍ ഭൂമിയിലേയ്ക്ക് എത്തുകയാണെന്ന് പോലും പലരും ഭയപ്പെട്ടു. പേടിച്ചരണ്ട ജനങ്ങള്‍ ടെലിവിഷന്‍ ചാനലുകളിലേയ്ക്കും പോലീസ് സ്‌റ്റേഷനുകളിലേയ്ക്കും തുടരെ തുടരെ വിളിച്ചുകൊണ്ടിരിന്നു. 

എന്നാല്‍, ജനങ്ങളെ അമ്പരപ്പെടുത്തിയ ആ ആകാശദൃശ്യം മറ്റൊന്നായിരുന്നു. പത്ത് ഉപഗ്രഹങ്ങളുമായി ഭ്രമണപഥത്തിലേയ്ക്ക് കുതിച്ച ഒരു സ്‌പേസ് റോക്കറ്റ് യാത്രയായിരുന്നു അത്. കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബെര്‍ഗ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്.  വിക്ഷേപണ സ്ഥലത്തു നിന്നും 200 മൈല്‍ അകലെയുള്ളവര്‍ക്കു വരെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് ആകാശദൃശ്യങ്ങള്‍ ലഭ്യമായി. 

ലോസ് ആഞ്ജലിസ് റോഡിലൂടെ യാത്രചെയ്യുകയായിരുന്ന പലരും വാഹനങ്ങള്‍ നിര്‍ത്തിയിറങ്ങി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍