
ബിസിനസ് ഉപയോഗം ലക്ഷമിട്ടുകൊണ്ടുള്ള പുതിയ വാട്സ്ആപ് വരുന്നെന്ന റിപ്പോർട്ടിനു പുറകെ പതിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. വേരിഫൈ ചെയ്ത ബിസിനസ് അക്കൗണ്ട് ആണെങ്കിൽ പേരിനു നേരേ പച്ച നിറത്തിലുള്ള ചെക്ക്മാർക്ക് ബാഡ്ജ് ഉണ്ടായിരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. അല്ലെങ്കിൽ ബാഡ്ജിന്റെ നിറം ഗ്രേയായിരിക്കും. ഉപയോക്തക്കളുമായി ചാറ്റ് ചെയ്യാനും, കന്പനിയുടെ വിവരങ്ങൾ ചേർക്കാനുമുള്ള ഒാപ്ഷൻ ആപ്പിലുണ്ടെന്നും സൂചനയുണ്ട്.
നിലവിലുള്ള വാട്സ്ആപ്പിന്റേതിനു സമാനമായ ഐക്കണായിരിക്കും പുതിയ വാട്സ് ആപിനും. എന്നാൽ ലോഗോയിലുള്ള കോളിംഗ് സിന്പലിനു പകരം B എന്ന അക്ഷരമായിരിക്കും. എന്നാൽ ഇപ്പോൾ തന്നെ ആപ്പ് ഇൻസ്റ്റാൾ ചെയ്തേക്കാം എന്നു കരുതേണ്ട. സംഭവം സ്റ്റോറുകളിൽ എത്തിയിട്ടില്ല. മാത്രമല്ല പല വ്യാജ വാട്സ്ആപ് ആപ്ലിക്കേഷനുകളും ഇവിടെയുണ്ട് താനും. അതിനാൽ ഔദ്യോഗികമായി പുതിയ ആപ് പുറത്തിറക്കുന്നതുവരെ കാത്തിരിക്കുക.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam