
ഇന്‍സ്റ്റഗ്രാമില്‍ 'ഇന്‍സ്റ്റന്‍റ്‌സ്' (Instants) എന്നൊരു പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പലരും കണ്ടുകാണും. ഇന്‍സ്റ്റഗ്രാമിന്‍റെ ഡിഎം ഇന്‍ബോക്‌സില്‍ തെളിഞ്ഞുകാണുന്ന ഇന്‍സ്റ്റന്‍റ്‌സ് ഓപ്ഷന്‍ പലരിലും ആശയക്കുഴപ്പമുണ്ടാക്കുന്നു. എന്താണ് ഡിഎമ്മിലെ ഈ പുതിയ ഓപ്ഷന്‍ എന്ന് പലര്‍ക്കും മനസിലാവുന്നതേയുള്ളൂ. അബദ്ധത്തില്‍ ഫോട്ടോകള്‍ ഇന്‍സ്റ്റന്‍റ്‌സ് ആയി പോസ്റ്റായി ഇപ്പോള്‍തന്നെ പുലിവാല്‍ പിടിച്ചവരുമുണ്ട്. ഇന്‍സ്റ്റഗ്രാമിലെ പുതിയ ഇന്‍സ്റ്റന്‍റ്‌സ് ഓപ്ഷനെ കുറിച്ച് ഇനിയാര്‍ക്കും ആശങ്ക വേണ്ട. ഇന്‍സ്റ്റന്‍റ്‌സ് ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാനും, ഇന്‍സ്റ്റന്‍റ്‌സ് ഫീച്ചര്‍ തന്നെ ഹൈഡ് ചെയ്യാനുമുള്ള ഓപ്ഷന്‍ ഇന്‍സ്റ്റഗ്രാമിലുണ്ട്. എല്ലാം വിശദമായി അറിയാം.
ഇന്‍സ്റ്റഗ്രാമിലെ പുതിയ ഫോട്ടോ ഷെയറിംഗ് ഫീച്ചറാണ് ഇന്‍സ്റ്റന്‍റ്‌സ്. നിങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങള്‍ ഡിസപ്പിയറിംഗ് രീതിയില്‍ പോസ്റ്റ് ചെയ്യാനുള്ള സൗകര്യമാണ് ഇന്‍സ്റ്റന്‍റ്‌സ് എന്ന ഫീച്ചര്‍. ഇന്‍സ്റ്റഗ്രാം ഡിഎം തുറന്നാല്‍ ഈ ഓപ്ഷന്‍ കാണാം. ഇന്‍സ്റ്റന്‍റ്‌സിനായി പ്രത്യേക ആപ്പ് പിന്നാലെ വരുന്നുമുണ്ട്. ക്ലോസ് ഫ്രണ്ട്‌സുമായും മ്യൂച്വല്‍ ഫോളോവേഴ്‌സുമായാണ് ഇത്തരത്തില്‍ ചിത്രങ്ങള്‍ പങ്കിടാന്‍ കഴിയുക. സ്റ്റോറികളില്‍ നിന്നും ഫീഡ് പോസ്റ്റുകളില്‍ നിന്നും വ്യത്യസ്‌തമായി, ആളുകള്‍ കണ്ടുകഴിഞ്ഞാല്‍ ഈ ചിത്രം അപ്രത്യക്ഷമാകും. ഇന്‍സ്റ്റന്‍റ്‌സ് ചിത്രങ്ങളോട് ആളുകള്‍ക്ക് സ്വകാര്യമായി റിയാക്‌ട് ചെയ്യുകയും ചെയ്യാം. എന്നാല്‍ ഇതിന് പബ്ലിക് വ്യൂവേഴ്‌സ് ലിസ്റ്റ് ഉണ്ടാകില്ല.
ഇന്‍സ്റ്റന്‍റ്‌സ് ഓപ്ഷന്‍ തുറക്കുമ്പോള്‍ ക്യാമറ ഐക്കണില്‍, അറിയാതെ ക്ലിക്ക് ചെയ്യുമ്പോള്‍ അബദ്ധത്തില്‍ ചിത്രങ്ങള്‍ അയക്കപ്പെടുന്നതായി വ്യാപക പരാതി ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ഫോട്ടോ സെന്‍റ് ആയാല്‍ അത് ഉടന്‍ തന്നെ ഇന്‍സ്റ്റന്‍റ്‌സ് ഫീഡില്‍ നിങ്ങളുടെ ക്ലോസ് ഫ്രണ്ട്‌സിനോ മ്യൂച്വല്‍ ഫോളോവേഴ്‌സിനോ തെളിയും. ചിത്രം പോസ്റ്റ് ചെയ്‌തോട്ടേ എന്ന അനുമതി പോലും ചോദിക്കുന്നില്ല. ഇത് ഈ ഫീച്ചര്‍ വന്നയുടന്‍ തന്നെ പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇന്‍സ്റ്റന്‍റ്‌സ് ഫീച്ചര്‍ ഡിഎമ്മില്‍ നിന്ന് ഇനി പറയുന്ന രീതിയില്‍ ഹൈഡ് ചെയ്‌താല്‍ മതിയാകും.
ഇന്‍സ്റ്റഗ്രാം തുറന്ന് പ്രൊഫൈലില്‍ പ്രവേശിക്കുക. ഏറ്റവും മുകളില്‍ വലത് വശത്തായുള്ള ത്രീ-ലൈന്‍ മെനുവില്‍ ടാപ് ചെയ്‌ത് 'കോണ്ടന്‍റ് പ്രിഫറന്‍സസ്' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അവിടെ 'വാട്ട് യൂ സീ' എന്ന ഓപ്ഷന്‍ കാണാനാകും. അതില്‍ പ്രവേശിച്ച് 'ഹൈഡ് ഇന്‍സ്റ്റന്‍റ്‌സ് ഇന്‍ ഇന്‍ബോക്‌സ്' എന്ന ഓപ്ഷന്‍ ടേണ്‍ ഓണ്‍ ചെയ്‌താല്‍ ഇന്‍സ്റ്റഗ്രാം ഡിഎം ഇന്‍ബോക്‌സില്‍ നിന്ന് ഇന്‍സ്റ്റന്‍റ്‌സ് ഓപ്ഷന്‍ തന്നെ ഒഴിവാക്കാം.
ഇന്‍സ്റ്റന്‍റ്‌സ് വഴി ചിത്രങ്ങള്‍ അയച്ചാലുടന്‍ അത് അണ്‍ഡു ചെയ്യാനുള്ള അവസരം ഇന്‍സ്റ്റഗ്രാം അധികൃതര്‍ നല്‍കുന്നുണ്ട്. അബദ്ധത്തില്‍ പോസ്റ്റ് ആയാലും മറ്റാരും കാണും മുമ്പ് ഫോട്ടോ ഒഴിവാക്കാന്‍ ഇതുവഴിയാകും. ഇന്‍സ്റ്റന്‍റ്‌സിലെ ക്യാമറ സ്‌ക്രീനില്‍ കാണുന്ന 'ആര്‍ക്കൈവ്' സെക്ഷനില്‍ ടാപ് ചെയ്‌ത് ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇന്‍സ്റ്റഗ്രാം നല്‍കുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam