ഇന്ത്യയിൽ ആപ്പിളിനായി ഐ ഫോൺ ടാറ്റ നിർമിക്കും; ഔദ്യോ​ഗിക അറിയിപ്പുമായി മന്ത്രി  

Published : Oct 27, 2023, 07:24 PM ISTUpdated : Oct 27, 2023, 07:31 PM IST
ഇന്ത്യയിൽ ആപ്പിളിനായി ഐ ഫോൺ ടാറ്റ നിർമിക്കും; ഔദ്യോ​ഗിക അറിയിപ്പുമായി മന്ത്രി   

Synopsis

ഐ ഫോൺ നിർമാണം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള ആപ്പിളിന്റെ തുടക്കമായി വിപണി വിദ​ഗ്ധർ വിലയിരുത്തി.

ദില്ലി: ആപ്പിളിനായി ഇന്ത്യയിൽ ടാറ്റ ഐ ഫോൺ നിർമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ആഭ്യന്തര, ആഗോള വിപണികൾക്കായി   രണ്ടര വർഷത്തിനകം ടാറ്റ ഗ്രൂപ്പ് ഇന്ത്യയിൽ ആപ്പിൾ ഐഫോണുകളുടെ നിർമ്മാണം ആരംഭിക്കുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഇതോടെ ഐ ഫോൺ നിർമാണം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള ആപ്പിളിന്റെ തുടക്കമായി വിപണി വിദ​ഗ്ധർ വിലയിരുത്തി. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര ഐഫോൺ നിർമ്മാതാക്കളായി ടാറ്റ ഗ്രൂപ്പ് മാറും.

ഇന്ത്യൻ ഇലക്ട്രോണിക്സ് കമ്പനികളുടെ വളർച്ചക്ക് പൂർണ പിന്തുണ നൽകും. ആഗോള ഇലക്ട്രോണിക്സ് ബ്രാൻഡുകളെ പിന്തുണക്കുമെന്നും ഇന്ത്യയെ അവരുടെ വിശ്വസ്ത ഇടവും പങ്കാളിയുമാക്കാനുമുള്ള പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്കരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ എക്സിൽ കുറിച്ചു.  ആപ്പിൾ വിതരണക്കാരായ വിസ്ട്രോൺ കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു. ഇന്ന് നടന്ന ബോർഡ് മീറ്റിംഗിൽ ഏകദേശം 125 മില്യൺ ഡോളറിന്റെവികസനം പ്രഖ്യാപിച്ചതായി കമ്പനി പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയിൽ നിന്ന് ഒരു ആഗോള വിതരണ ശൃംഖല കെട്ടിപ്പടുത്തതിന് കേന്ദ്രമന്ത്രി വിസ്‌ട്രോണിന് നന്ദി പറഞ്ഞു. പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രോത്സാഹനങ്ങളും വാഷിംഗ്ടൺ-ബീജിംഗ് വ്യാപാരയുദ്ധത്തിനിടയിൽ ചൈനയ്ക്ക് പുറത്തേക്ക് പോകാനുള്ള ആപ്പിളിന്റെ തന്ത്രവും ഇന്ത്യക്ക് അനുകൂലമായി. 2022-ൽ ഇന്ത്യയിൽ നിന്ന് 5 ബില്യൺ ഡോളറിന്റെ (ഏകദേശം 41,200 കോടി രൂപ) സാധനങ്ങൾ ആപ്പിൾ കയറ്റുമതി ചെയ്തതായി ഈ വർഷം ആദ്യം കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കിയിരുന്നു.

 

 

അതേസമയം ഐ ഫോൺ ഉൽപാദനത്തിന്റെ 25 ശതമാനം ഇന്ത്യയിൽ നിന്നാകാൻ കമ്പനി പദ്ധതിയിടുന്നതായും അന്ന് പറഞ്ഞിരുന്നു.  പ്രസ്താവിച്ചു. അടുത്ത നാലോ അഞ്ചോ വർഷം. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ വിസ്‌ട്രോൺ കോർപ്പറേഷന്റെ കർണാടകയിലെ ഫാക്ടറി ഏറ്റെടുക്കുന്നത് ഒരു വർഷത്തെ ചർച്ചകൾക്ക്  ശേഷമാണ്. തമിഴ്‌നാട്ടിലെ ഫാക്ടറിയിൽ ഇതിനകം തന്നെ ഐഫോൺ നിർമാണത്തിനുള്ള മെറ്റൽ നിർമ്മിക്കുന്നുണ്ട്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്