കോസ്മിക് സുനാമിക്ക് സാധ്യതയുണ്ടെന്ന് നാസയിലെ ഗവേഷകര്‍

By Web DeskFirst Published May 9, 2017, 8:19 AM IST
Highlights

ന്യൂയോര്‍ക്ക്: ഭൂമിയെ ഒന്നാകെ വിഴുങ്ങാന്‍ ശേഷിയുള്ള കോസ്മിക് സുനമിക്ക് സാധ്യതയുണ്ടെന്ന് നാസയിലെ ഗവേഷകര്‍.  ക്ഷീരപഥത്തിനു സമീപമുള്ള പെര്‍സിയൂസ് സൗരയുഥത്തില്‍ ഉടലെടുത്ത ഭീമന്‍ കോസ്മിക് സുനാമിയാണു ഭൂമിയ്ക്കാകെ ഭീഷണിയായി മാറുമെന്നു നാസയിലെ ശാസ്ത്രഞ്ജന്മാര്‍ കണ്ടെത്തിരിക്കുന്നത്. 

കോസ്മിക് സുനാമിയ്ക്കു രണ്ട് ലക്ഷം പ്രകാശവര്‍ഷം വലുപ്പമാണ് ഉള്ളതെന്നു പറയുന്നു. ഭൂമി ഉള്‍പ്പെടുന്ന ക്ഷീരപഥത്തിന്റെ രണ്ടിരട്ടി വരും ഈ സൂനമി എന്നു കരുതുന്നു.  അതായത് ഈ സുനമി വന്നു കഴിഞ്ഞാല്‍ നിമിഷനേരം കൊണ്ട് ഭൂമി ഉള്‍പ്പെടുന്ന ക്ഷീരപഥം ഇല്ലാതാകും. ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്കിടയിലാണ് ഇത്തരത്തിലുള്ള കോസ്മിക്ക് പ്രതിഭാസം ഉടലെടുക്കുക. 

റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ജേര്‍ണലിലാണ് ഈ ഞെട്ടിക്കുന്ന പഠനം  പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൂറുകണക്കിന് കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് പെര്‍സിയൂസ് സൗരയുഥത്തോട് മറ്റൊരു ചെറിയ സൗരയുഥം കൂട്ടിയിടിച്ചതാണ് ഈ ഊര്‍ജപ്രവാഹം തുടങ്ങാന്‍ കാരണമായത് എന്നാണ് പഠനം പറയുന്നത്. ഈ സുനാമിയുടെ വലുപ്പം വര്‍ധിച്ചു കൊണ്ട് ഇരിക്കുകയാണ്. 

ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ കണ്ടെത്തിയ വിള്ളലിലൂടെ അപകടരമായ കോസ്മിക് തരംഗങ്ങള്‍ ഭൂമിയില്‍ എത്തുമോ ന്ന ഭീതിയിലാണിപ്പോള്‍ ശാസ്ത്രലോകം.  ഇത് വലിയോരു അപകടം തന്നെയാണെന്നാണ് നാസയുടെ ഗോദാര്‍ദ് സ്പൈസ് ഫ്ലൈറ്റ് സെന്‍ററിലെ ശാസ്ത്രകാരന്‍ സ്റ്റീഫന്‍ വാള്‍ക്കറും പറയുന്നത്.

click me!