സ്‍പാം കോളുകൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം; പ്രതിദിനം തടയുന്നത് 13 ദശലക്ഷം വ്യാജ കോളുകൾ

Published : Mar 07, 2025, 01:45 PM ISTUpdated : Mar 07, 2025, 01:47 PM IST
സ്‍പാം കോളുകൾക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം; പ്രതിദിനം തടയുന്നത് 13 ദശലക്ഷം വ്യാജ കോളുകൾ

Synopsis

എയർടെല്ലും വിഐയും അവരുടെ കോടിക്കണക്കിന് ഉപയോക്താക്കളെ സ്‍പാം കോളുകളിൽ നിന്നും സംരക്ഷിക്കുന്നതി എഐ സംവിധാനം ആരംഭിച്ചിട്ടുണ്ട്

ദില്ലി: സ്‍പാം കോളുകൾ തടയുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ടെലികോം റെഗുലേറ്ററും കർശന നടപടികൾ സ്വീകരിക്കുന്നു. വ്യാജ കോളുകൾ മൂലമുള്ള വഞ്ചനകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് പ്രതിദിനം 13 ദശലക്ഷം വ്യാജ കോളുകൾ തടയുന്നതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

പുതിയ നയങ്ങൾ മുതൽ സാങ്കേതികവിദ്യ വരെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കർശന നടപടികളാണ് സർക്കാർ തുടങ്ങിയിരിക്കുന്നത്. സ്‍പാം കോളുകളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്‍ടിക്കുന്നതിനായി, മൂന്ന് മാസത്തേക്ക് ഓരോ കോളും കണക്ടാകുന്നതിന് മുമ്പ് റിംഗ്‌ടോണുകൾക്ക് പകരം അവബോധ സന്ദേശങ്ങൾ പ്ലേ ചെയ്യാൻ ടെലികോം ഓപ്പറേറ്റർമാരോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്പെയിനിലെ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC 2025) നടത്തിയ മുഖ്യപ്രഭാഷണത്തിൽ, ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ സഞ്ചാര്‍ സാത്തി പോർട്ടലിനെക്കുറിച്ച് ജ്യോതിരാദിത്യ സിന്ധ്യ പരാമർശിച്ചു. ഈ പോർട്ടൽ വഴി കണ്ടെടുത്ത ബ്ലോക്ക് ചെയ്ത വ്യാജ കോളുകൾ, മൊബൈൽ ഹാൻഡ്‌സെറ്റുകൾ, മോഷ്‍ടിച്ച ഫോണുകൾ എന്നിവയുടെ വിശദാംശങ്ങളും കേന്ദ്രമന്ത്രി പങ്കുവച്ചു.

സൈബർ തട്ടിപ്പിന് ഉപയോഗിക്കുന്ന 26 ദശലക്ഷം അതായത് 2.6 കോടി മൊബൈൽ ഫോണുകൾ ഇന്ത്യയുടെ സഞ്ചാർ സാഥി പോർട്ടൽ വഴി ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അതേസമയം, ഈ പോർട്ടലിൽ റിപ്പോർട്ട് ചെയ്തതിന് ശേഷം, മോഷ്ടിക്കപ്പെട്ട 16 ദശലക്ഷം ഉപകരണങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായി എന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഈ പോർട്ടൽ വഴി 86 ശതമാനം സ്പൂഫ് കോളുകളും ട്രാക്ക് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നുവെന്നും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പ്രതിദിനം 13 ദശലക്ഷം വ്യാജ കോളുകൾ തടയുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.

ആൻഡ്രോയ്‌ഡ്, ഐഫോൺ ഉപയോക്താക്കൾക്കായി ടെലിക്കോം മന്ത്രാലയം അടുത്തിടെ സഞ്ചാര്‍ സാഥി പോർട്ടലിന്‍റെ മൊബൈൽ ആപ്പും പുറത്തിറക്കിയിരുന്നു. ഈ ആപ്പ് വഴി ഉപയോക്താക്കൾക്ക് വ്യാജ കോളുകൾ റിപ്പോർട്ട് ചെയ്യാനും കഴിയും. കൂടാതെ, നിങ്ങളുടെ പേരിലുള്ള വ്യാജ സിം കാർഡുകൾ നിങ്ങൾക്ക് കണ്ടെത്താനും സാധിക്കും. ഈ പോർട്ടലിന് പുറമെ, ടെലികോം കമ്പനികൾക്ക് എഐ അധിഷ്‍ഠിത സ്പാം ഡിറ്റക്ഷൻ സാങ്കേതികവിദ്യ ഇൻസ്റ്റാൾ ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. എയർടെല്ലും വിഐയും അവരുടെ കോടിക്കണക്കിന് ഉപയോക്താക്കളെ സ്‍പാം കോളുകളിൽ നിന്നും സംരക്ഷിക്കുന്നതി എഐ സംവിധാനം ആരംഭിച്ചു. ഈ എഐ സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കളുടെ നമ്പറുകളിലേക്ക് വരുന്ന വ്യാജ കോളുകൾ ഓപ്പറേറ്റർ തലത്തിൽ തന്നെ തടയാൻ സാധിക്കുന്നു.

Read more: സ്‍മാർട്ട്‌ഫോൺ മോഷ്‍ടിക്കപ്പെട്ടാലും നഷ്‍ടമായാലും ആശങ്ക വേണ്ട; എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാന്‍ വഴിയുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്മാർട്ട്‌ഫോൺ വിപണിയെ ഇളക്കിമറിക്കാൻ വീണ്ടും മോട്ടോറോള, പുതിയ സിഗ്നേച്ചർ സീരീസ്
ഇതൊരു ഫോണല്ല, പവർഹൗസാണ്! അമ്പരപ്പിക്കുന്ന ബാറ്ററി, വിപണിയിൽ കൊടുങ്കാറ്റാകാൻ ടെക്‌നോ പോവ കർവ് 2 5ജി