ശുക്രനില്‍ ജീവന്‍റെ സാന്നിധ്യം ഉണ്ടാകാമെന്ന് നാസ

By Web DeskFirst Published Apr 2, 2018, 1:42 PM IST
Highlights
  • ശുക്രനില്‍ ജീവന്‍റെ സാന്നിധ്യം ഉണ്ടാകാമെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം നാസ

ന്യൂയോര്‍ക്ക്: ശുക്രനില്‍ ജീവന്‍റെ സാന്നിധ്യം ഉണ്ടാകാമെന്ന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം നാസ. ശുക്രനിലെ ഉപരിതലത്തില്‍ കാണുന്ന കറുത്ത പ്രദേശങ്ങളിലാണ് അന്യഗ്രഹ ജീവിതത്തിന്‍റെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യത നാസ ചൂണ്ടികാണിക്കുന്നത്. നിറയെ പാറക്കൂട്ടങ്ങള്‍ ഉറഞ്ഞ് കിടക്കുന്നതാണ് ശുക്രഗ്രഹം. സൗരയൂഥത്തിലെ വലിപ്പത്തില്‍ ആറാം സ്ഥാനത്തുള്ള ശുക്രന്‍ ഇതുവരെ വാസയോഗ്യമാണെന്ന പഠനങ്ങള്‍ ഒന്നും ഇല്ലെന്നിരിക്കെയാണ് നാസയുടെ വെളിപ്പെടുത്തല്‍.

അന്യഗ്രഹജീവികള്‍ ശുക്രനില്‍ ഉണ്ടായേക്കാമെന്ന സാധ്യതകള്‍ മുമ്പും പറഞ്ഞിട്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ആധികാരികമായ ഒരു പഠനം നാസ പുറത്തുവിടുന്നത്. വളരെ ഉയര്‍ന്ന അന്തരീക്ഷ താപനിലയും, സള്‍ഫ്യൂരിക് ആസിഡ് മഴയായി പെയ്യുന്നതുമാണ് ശുക്രന്റെ പ്രത്യേകതയെന്നും ഈ സാഹചര്യത്തില്‍ ജീവികള്‍ക്ക് നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നും നേരത്തെ ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.എന്നാല്‍ അന്തരീക്ഷ ഉപരിതലത്തില്‍ ജീവിക്കുന്ന സൂഷ്മജീവാണുക്കള്‍ ശുക്രനിലുമുണ്ടെന്ന് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

പുതിയ പഠനത്തെ തുടര്‍ന്ന് ശുക്രന്റെ അന്തരീക്ഷത്തിലേക്ക് ഡെല്‍റ്റാ ചിറകുകളുള്ള വിമാനത്തെ അയക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. എന്നാല്‍ ഒരു വര്‍ഷത്തെ തുടര്‍ച്ചയായ പഠനങ്ങള്‍ക്കുശേഷമാകും വിമാനത്തെ അയക്കുകയുള്ളുവെന്നും ഗവേഷകര്‍ വ്യക്തമാക്കി.

click me!