മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടോ? പകച്ചുനില്‍ക്കാതെ ഉടന്‍ ഇക്കാര്യങ്ങള്‍ ചെയ്യുക

Published : Oct 04, 2025, 03:00 PM IST
mobile phone

Synopsis

നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ നഷ്‌ടമാവുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഉടനടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. പൊലീസില്‍ പരാതി നല്‍കുന്നതും ഹാന്‍ഡ്‌സെറ്റും സിം കാര്‍ഡും ബ്ലോക്ക് ചെയ്യുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. 

നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്യപ്പെടുന്ന സാഹചര്യം വന്നാല്‍ എന്ത് ചെയ്യും? മൊബൈല്‍ ഫോണ്‍ നഷ്‌ടമായാല്‍ എന്താണ് ചെയ്യേണ്ടത് എന്ന ആശയക്കുഴപ്പം പലര്‍ക്കുമുള്ളതാണ്. മൊബൈല്‍ ഫോണ്‍ നഷ‌്‌ടമായാല്‍ അത് കണ്ടെത്തുന്നതിനും, ഫോണിന്‍റെ ദുരുപയോഗം തടയുന്നതിനും ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് വിശദമായി അറിയാം. ഫോണ്‍ നഷ്‌ടമായാല്‍ അത് കണ്ടെത്താന്‍ സാധ്യമായ എല്ലാ വഴികളും തേടേണ്ടത് അത്യവശ്യമാണ്.

ഉടന്‍ ഫോണ്‍ ബ്ലോക്ക് ചെയ്യുക, പൊലീസില്‍ പരാതി നല്‍കുക

യാത്രയ്ക്കിടയിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാഹചര്യത്തിലോ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാല്‍ ഉടനടി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഫോണ്‍ നഷ്‌ടപ്പെട്ടാല്‍ ഉടന്‍ ബ്ലോക്ക് ചെയ്യണം. എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം നിലവിലുണ്ട്. ഈ മാര്‍ഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോള്‍ ആ ഫോണ്‍ മറ്റാര്‍ക്കും പിന്നീട് ഉപയോഗിക്കാന്‍ സാധിക്കില്ല. ഫോണ്‍ നഷ്‌ടപ്പെട്ടാല്‍ അക്കാര്യം അറിയിച്ച് പൊലീസില്‍ ഒരു പരാതി രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ആദ്യത്തെ നടപടി. അതിനുശേഷം സര്‍വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട്, നഷ്‌ടപ്പെട്ട ഫോണിലെ നിങ്ങളുടെ ഫോണ്‍ നമ്പറിന്‍റെ ഡ്യൂപ്ലിക്കറ്റ് നമ്പര്‍ എടുക്കുക. 24 മണിക്കൂറില്‍ തന്നെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് ആക്റ്റിവേറ്റ് ആകുന്നതാണ്.

റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് അപ്‌ഡേറ്റ് പരിശോധിക്കാം

https://www.ceir.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം. ഇത് തിരഞ്ഞെടുത്താല്‍ ഒരു ഫോം പൂരിപ്പിക്കണം. അതില്‍ ഫോണ്‍ നഷ്‌ടപ്പെട്ട സ്ഥലം ഏതാണ്, തീയതി, സ്ഥലം, പൊലീസ് സ്‌റ്റേഷന്‍, പരാതിയുടെ നമ്പര്‍, പരാതിയുടെ പകര്‍പ്പ് എന്നിവ നല്‍കണം. തുടര്‍ന്ന് ഫോണിന്‍റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയല്‍ രേഖയും നല്‍കി ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം. ശേഷം ഒരു റിക്വസ്റ്റ് ഐഡി നിങ്ങള്‍ക്ക് ലഭിക്കും. ഇതുപയോഗിച്ച് നിങ്ങളുടെ അപേക്ഷയില്‍ നടപടിയെടുത്തോ എന്ന് പരിശോധിക്കാം. 24 മണിക്കൂറില്‍ തന്നെ നിങ്ങള്‍ നല്‍കിയ ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാര്‍ഡും ആ ഫോണില്‍ പ്രവര്‍ത്തിക്കുകയില്ല. ഫോണ്‍ തിരിച്ചുകിട്ടിയാല്‍ www.ceir.gov.in വെബ്‌സൈറ്റിലൂടെ തന്നെ ഫോണ്‍ അണ്‍ബ്ലോക്ക് ചെയ്യാം. വെബ് സൈറ്റില്‍ അതിനായുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്‌ത റിക്വസ്റ്റ് ഐഡി നല്‍കിയതിന് ശേഷം അണ്‍ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്‌മിറ്റ് ചെയ്യാം. അണ്‍ബ്ലോക്ക് ചെയ്‌ത ഫോണില്‍ പിന്നീട് സിംകാര്‍ഡ് ഇട്ട് ഉപയോഗിക്കാം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍