മെസേജ് അയക്കാന്‍ ഇന്‍സ്റ്റഗ്രാമിലേക്ക് പോകേണ്ട, ഡിഎം സൗകര്യം അവതരിപ്പിക്കാന്‍ ത്രഡ്‌സ്

Published : Jun 11, 2025, 11:47 AM ISTUpdated : Jun 11, 2025, 11:51 AM IST
threads app

Synopsis

മെറ്റയുടെ ത്രഡ്സ് ഡയറക്ട് മെസേജിംഗ് ഫീച്ചര്‍ ത്രഡ്സില്‍ അവതരിപ്പിക്കുന്നു 

കാലിഫോര്‍ണിയ: മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രഡ്‌സ് ഡയറക്ട് മെസേജിംഗ് (ഡിഎം) സൗകര്യം അവതരിപ്പിക്കുന്നു. ആദ്യ ഘട്ടത്തില്‍ ഹോങ്കോങ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ ത്രഡ്‌സ് യൂസര്‍മാര്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുക. പരീക്ഷണത്തിന്‍റെ ഭാഗമായി ഇവിടങ്ങളിലെ ത്രഡ്‌സ് ഉപഭോക്താക്കള്‍ക്ക് ആപ്പിനുള്ളില്‍ തന്നെ പ്രത്യേക ഇന്‍ബോക്‌സ് സൗകര്യം പ്രത്യക്ഷപ്പെടുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മെസേജുകള്‍ അയക്കാനായി ഇന്‍സ്റ്റഗ്രാമിലേക്ക് സ്വിച്ച് ചെയ്യുന്ന പ്രയാസം ഇത് ഒഴിവാക്കും.

ട്വിറ്ററിന് (എക്സ്) ബദല്‍ എന്ന നിലയ്ക്ക് 2023ലാണ് ത്രഡ്‌സ് പ്ലാറ്റ്‌ഫോം മാര്‍ക് സക്കര്‍ബര്‍ഗിന്‍റെ മെറ്റ ആരംഭിച്ചത്. ഈ പ്ലാറ്റ്‌ഫോമിനെ എക്സ്, ടിക്‌ടോക്, റെഡ്ഡിറ്റ് തുടങ്ങിയ എതിരാളികളുമായി മത്സരിക്കുന്നതിനായി മെറ്റയുടെ തന്നെ മറ്റൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമുമായി സംയോജിപ്പിച്ചാണ് ഇതുവരെ പ്രവര്‍ത്തിപ്പിച്ചിരുന്നത്. അതിനാല്‍തന്നെ ത്രഡ്‌സില്‍ ഡയറക്ട് മെസേജ് ഓപ്ഷനുണ്ടായിരുന്നില്ല. പകരം, ത്രഡ്‌സ് യൂസര്‍മാര്‍ ഇന്‍സ്റ്റഗ്രാമിലേക്ക് സ്വിച്ച് ചെയ്ത് മെസേജുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യണമായിരുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാര്‍ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. എന്നാല്‍ ത്രഡ്‌സിലെ മെസേജുകള്‍ ഇപ്പോള്‍ എന്‍ക്രിപ്റ്റ‍ഡ് പരുവത്തിലുള്ളവയായിരിക്കില്ല.

നിലവില്‍ ത്രഡ്‌സിന് മാസത്തില്‍ 350 ദശലക്ഷത്തിലേറെ സജീവ ഉപഭോക്താക്കളുണ്ട് എന്നാണ് കണക്ക്. അടുത്ത വര്‍ഷത്തോടെ അമേരിക്കയിലെ ത്രഡ്‌സ് യൂസര്‍മാരുടെ എണ്ണം 60.5 ദശലക്ഷത്തിലേക്ക് എത്തുമെന്നും എക്സിനെ മറികടക്കുമെന്നുമാണ് റിസര്‍ച്ച് കമ്പനിയായ ഇമാര്‍ക്കെറ്ററിന്‍റെ അനുമാനം. 2026-ഓടെ എക്സ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കയില്‍ 14.4 ശതമാനത്തിന്‍റെ ഇടിവും ഇമാര്‍ക്കെറ്റര്‍ പ്രതീക്ഷിക്കുന്നു. ത്രഡ്‌സിലെ പരസ്യ സംവിധാനം ഏപ്രില്‍ മാസം മെറ്റ വിപുലീകരിച്ചിരുന്നു. എങ്കിലും 2025ല്‍ കമ്പനിയുടെ വലിയ പരസ്യ വരുമാന സ്രോതസായി ത്രഡ്‌സിനെ മെറ്റ കാണുന്നില്ല.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്