ടെക് 'വലയില്‍ വീണ കിളികളായി നാം'; ലോകം കീഴ്മേല്‍ മറിഞ്ഞ 2000-2024, പ്രധാന സാങ്കേതിക നേട്ടങ്ങള്‍ ഇവ

Published : Jan 02, 2025, 01:25 PM ISTUpdated : Jan 02, 2025, 01:32 PM IST
ടെക് 'വലയില്‍ വീണ കിളികളായി നാം'; ലോകം കീഴ്മേല്‍ മറിഞ്ഞ 2000-2024, പ്രധാന സാങ്കേതിക നേട്ടങ്ങള്‍ ഇവ

Synopsis

ഡോട്ട്-കോം ബബിൾ ബസ്റ്റ് റിക്കവറി മുതല്‍ എഐ വരെ, കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ ലോകത്തുണ്ടായ പ്രധാന സാങ്കേതിക നേട്ടങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം   

തിരുവനന്തപുരം: സാങ്കേതികമായി നാം ഏറെ മുന്നോട്ട് കുതിക്കുന്ന സമയമാണിത്. ഈ നൂറ്റാണ്ടിൽ തന്നെ സാങ്കേതിക വ്യവസായം അസാധാരണ പരിണാമത്തിനാണ് സാക്ഷിയായത്. ക്വാണ്ടം കമ്പ്യൂട്ടിങും എഐയും (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും) പോലെയുള്ള കണ്ടുപിടിത്തങ്ങളും അവയുടെ വികാസവും, ഇന്‍റര്‍നെറ്റിന്‍റെ സ്വാധീനവും, സോഷ്യൽ മീഡിയ വളര്‍ച്ചയും, ഗാഡ്‌ജറ്റുകളുടെ ആകർഷകമായ രൂപമാറ്റങ്ങളുമൊക്കെ അവയിൽപ്പെടുന്നതാണ്. ഇക്കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ നിരവധി മാറ്റങ്ങളോടെ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന സാങ്കേതിക രംഗത്തെ നാഴികക്കല്ലുകളെ ഓർത്തെടുക്കാം.

1. ഡോട്ട്-കോം ബബിൾ ബസ്റ്റ് റിക്കവറി (2000–2003): ടെക് ലോകത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഇത്. രണ്ടായിരമാണ്ടിന്‍റെ തുടക്കത്തിലുണ്ടായ ഈ പ്രതിസന്ധിയ്ക്ക് ശേഷം സാങ്കേതിക വ്യവസായ രംഗം കുതിച്ചുയർന്നു.

2. വൈഫൈ വിപുലീകരണം (2000): വയർലെസ് ഇന്‍റനെറ്റ് സംവിധാനം വ്യാപകമായത് രണ്ടായിരത്തോടെയാണ്.  802.11 ബി എന്ന ടെക്നിക്കൽ സ്റ്റാൻഡേർഡ് അവതരിപ്പിച്ചതോടെ ഇന്‍റര്‍നെറ്റ് ആക്സസ് എളുപ്പമായി.

3. ഐപോഡ് ലോഞ്ച് (2001): പോർട്ടബിൾ സംഗീതത്തിൽ വിപ്ലവമുണ്ടായത് ഈ കാലഘട്ടത്തിലാണ്. ആപ്പിൾ ഐപോഡ് വിപണിയിലെത്തിയ സമയം. 

4. ഹ്യൂമൻ ജീനോം പ്രോജക്റ്റ് (2003): മുഴുവൻ മനുഷ്യ ജീനോമും മാപ്പ് ചെയ്തത് മനുഷ്യരാശിയുടെ ചരിത്ര നേട്ടമായി.

5. സോഷ്യൽ‌ മീഡിയ വിസ്ഫോടനം (2004 മുതല്‍): സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അതിവേഗമുള്ള വളര്‍ച്ച

6. യുട്യൂബ് ലോഞ്ച് (2005): വീഡിയോ ഷെയർ ചെയ്യാനാകുന്ന പ്ലാറ്റ്ഫോം അവതരിപ്പിക്കപ്പെട്ടു.

7. ഐഫോൺ റിലീസ് (2007): ആശയവിനിമയം, കമ്പ്യൂട്ടിങ്, വിനോദം എന്നിവയെ ചേർത്ത് ഒരു ഉപകരണമാക്കി മാറ്റിയാണ് ഐഫോൺ അവതരിപ്പിച്ചത്. സ്മാർട്ട് ഫോൺ യുഗത്തിന്‍റെ തുടക്കമെന്ന് വിശേഷിപ്പിക്കാം ഈ സമയത്തെ.

8. ക്ലൗഡ് കമ്പ്യൂട്ടിങ് (2006–2009): ആമസോൺ വെബ് സേവനങ്ങൾക്ക് പുറമെ ആധുനിക സോഫ്‌റ്റ്‌വെയറുകളും സേവനങ്ങളും പ്രാപ്‌തമായ കാലയളവ്.

9. 4G നെറ്റ്‌വർക്ക് റോൾഔട്ട് (2010): മൊബൈൽ ഇന്റർനെറ്റ് വേഗം വർധിച്ചു. 

10. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്(2011): എഐയുടെ കടന്നുവരവ്. എഐ ലോകത്തെ മാറ്റിമറിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. 

11. വെർച്വൽ റിയാലിറ്റി റീസർജൻസ് (2012–2016): ഒക്കുലസ് റിഫ്റ്റും മറ്റ് വിആർ ഉപകരണങ്ങളും ശ്രദ്ധേയമായി.

12. സ്‌മാർട്ട് അസിസ്റ്റന്‍റ്‌സ് (2011–2024): സിരി, ഗൂഗിൾ അസിസ്റ്റന്‍റ്, അലക്‌സ എന്നിവയെത്തി.

13. ബ്ലോക്ചെയ്ൻ ടെക്നോളജി (2015): ബിറ്റ്‌കോയിനും ബ്ലോക്ക്‌ചെയിനും കടന്നുവന്നു.

14. പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ (2015): ഇത്തരം റോക്കറ്റുകള്‍ ബഹിരാകാശ പര്യവേഷണത്തിലെ ചെലവ് കുറഞ്ഞതാക്കി. 

15. കൊവിഡ് പാൻഡെമിക് ടെക് റെസ്‌പോൺസ് (2020): കൊവിഡ് കാലത്തെ സാങ്കേതികമാറ്റങ്ങൾ.

16. 5ജി നെറ്റ്‌വർക്ക് റോളൗട്ട് (2020–2023): ഐഒടി, സ്മാർട്ട് സിറ്റികൾ, AR/VR ആപ്ലിക്കേഷനുകൾ എന്നിവയ്ക്കായി അൾട്രാ ഫാസ്റ്റ് കണക്റ്റിവിറ്റി പ്രവർത്തനക്ഷമമാക്കിയ സമയം. 

17. വാണിജ്യ ബഹിരാകാശ യാത്ര (2021): സ്‌പേസ് എക്‌സ്, ബ്ലൂ ഒറിജിൻ, വിർജിൻ ഗാലക്‌റ്റിക് എന്നിവയുടെ മുന്നേറ്റം.

18 . സുസ്ഥിരത സാങ്കേതികവിദ്യകൾ (2020–2024): ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ച, സൗരോർജ്ജ ഉപയോഗം, കാർബൺ ക്യാപ്‌ചർ സാങ്കേതികവിദ്യയിലെ പുരോഗതി എന്നിവയുടെ നേട്ടങ്ങൾ. 

19. ക്വാണ്ടം കമ്പ്യൂട്ടിങ് മുന്നേറ്റങ്ങൾ (2023): പരമ്പരാഗത കമ്പ്യൂട്ടര്‍ വിശകലന പ്രക്രിയയെ മാറ്റിമറിക്കുന്ന ക്വാണ്ടം കമ്പ്യൂട്ടിങിലെ നേട്ടങ്ങൾ.

20. ഓഗ്‌മെന്‍റഡ് റിയാലിറ്റിയും മിക്സഡ് റിയാലിറ്റി ഉപകരണങ്ങളും (2022–2024): ഇമ്മേഴ്‌സീവ് സാങ്കേതികവിദ്യയുടെ പുനർനിർവചനം.

Read more: ബഹിരാകാശത്തെ ഓരോരോ കൗതുകങ്ങളേ; സുനിത വില്യംസും സംഘവും പുതുവർഷത്തെ വരവേറ്റത് 16 തവണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

കീശ കാലിയാവാതെ മികച്ച ഫീച്ചറുകളുള്ള ഫോണാണോ ലക്ഷ്യം; റിയൽമി പി4എക്‌സ് 5ജി ഇന്ത്യയിൽ പുറത്തിറങ്ങി
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ