
ന്യുയോർക്ക്: യൂബർ ടെക്നോളജീസ് സ്ഥാപകൻ ട്രാവിസ് കലാനിക് സിഇഒ സ്ഥാനം രാജിവച്ചു. യൂബറിലെ നിക്ഷേപകരുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് കമ്പനി ചീഫ് എക്സിക്യുട്ടിവ് ഓഫീസറായ കലാനികിന്റെ രാജി.
കന്പനിക്കെതിരെ മുൻ ജീവനക്കാരി ഉയർത്തിയ ആരോപണത്തെ തുടർന്ന് മുൻ അമേരിക്കൻ അറ്റോർണി ജനറൽ എറിക് ഹോൾഡറിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് കലാനിക് രാജിവച്ചത്. സിഇഒ സ്ഥാനം രാജിവെച്ചെങ്കിലും കലാനിക് ഡയറക്ടർ ബോർഡിൽ തുടരും. നേരത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേശക സമിതിയിലുണ്ടായിരുന്ന കലാനിക് പിന്നീട് സമിതിയിൽനിന്നു രാജിവച്ചിരുന്നു.
2009ൽ ആരംഭിച്ച യൂബർ ടാക്സി ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്നുണ്ട്. സ്മാർട്ട്ഫോണ് വഴി ടാക്സി ഏർപ്പാടാക്കുന്ന രീതിയാണ് ഇതിൽ അവലംബിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam