വാഷിംഗ് മെഷീൻ വാങ്ങാൻ പ്ലാനുണ്ടോ? ഈ സ്മാർട്ട് ഫീച്ചറുകൾ ഉണ്ടോയെന്ന് ഉറപ്പാക്കാം
പുതിയൊരു വാഷിംഗ് മെഷീൻ വാങ്ങാൻ പ്ലാനുണ്ടോ? 2026-ൽ ഒരുപാട് സ്മാർട്ട് ഫീച്ചറുകളുള്ള മെഷീനുകൾ വിപണിയിലുണ്ട്. നിങ്ങളുടെ കുടുംബത്തിന് ഏറ്റവും ചേർന്ന വാഷിംഗ് മെഷീൻ എങ്ങനെ തിരഞ്ഞെടുക്കാം? മികച്ച മെഷീന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം.
14

Image Credit : Getty
വാഷിംഗ് മെഷീൻ
വീട്ടുജോലികൾ എളുപ്പമാക്കുന്ന ഒന്നാണ് വാഷിംഗ് മെഷീൻ. പുതിയ ടെക്നോളജിയും സ്മാർട്ട് ഫീച്ചറുകളുമുള്ള പലതരം മെഷീനുകൾ ഇന്ന് വിപണിയിലുണ്ട്. വില കുറവാണെന്നോ വലിയ ബ്രാൻഡാണെന്നോ കരുതി വാങ്ങരുത്. നിങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞ് വേണം തിരഞ്ഞെടുക്കാൻ.
24
Image Credit : Getty
കപ്പാസിറ്റി
ആദ്യം മെഷീന്റെ കപ്പാസിറ്റി തീരുമാനിക്കണം. അതായത്, ഒരു തവണ എത്ര തുണി അലക്കാമെന്നത്. ഒറ്റയ്ക്ക് താമസിക്കുന്നവർക്കും ചെറിയ കുടുംബങ്ങൾക്കും 6-7 കിലോയുടെ മെഷീൻ മതി. 4-5 പേരുണ്ടെങ്കിൽ 7-8 കിലോയുടെ മെഷീൻ തിരഞ്ഞെടുക്കാം. വലിയ കുടുംബത്തിന് 9 കിലോ കപ്പാസിറ്റിയുള്ള മെഷീൻ വേണ്ടിവരും. ഫ്രണ്ട് ലോഡ്, ടോപ്പ് ലോഡ് എന്നിവയിൽ സൗകര്യപ്രദമായത് തിരഞ്ഞെടുക്കാം.
34
Image Credit : Getty
മോട്ടോർ
വാഷിംഗ് മെഷീനിലെ ഏറ്റവും പ്രധാന ഭാഗമാണ് മോട്ടോർ. ഇൻവെർട്ടർ മോട്ടോറുള്ള മെഷീനുകൾ വൈദ്യുതി ലാഭിക്കുകയും ശബ്ദം കുറയ്ക്കുകയും ചെയ്യും. മെഷീൻ പ്രവർത്തിക്കുമ്പോൾ കുലുക്കം കുറവാണെങ്കിൽ അത് കൂടുതൽ കാലം നിലനിൽക്കും. നല്ല എനർജി റേറ്റിംഗ് ഉണ്ടെങ്കിൽ വൈദ്യുതി ബില്ലും വെള്ളത്തിന്റെ ഉപയോഗവും കുറയ്ക്കാം.
44
Image Credit : Getty
സ്മാർട്ട് ഫീച്ചറുകൾ
പുതിയ വാഷിംഗ് മെഷീനുകളിൽ ഒരുപാട് സ്മാർട്ട് ഫീച്ചറുകളുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ച് മെഷീൻ ഓൺ-ഓഫ് ചെയ്യാം. ഡിറ്റർജന്റ് തനിയെ എടുക്കുന്ന സൗകര്യവും പലതരം തുണികൾക്ക് പ്രത്യേക വാഷ് മോഡുകളും ഇപ്പോഴുണ്ട്. ക്വിക്ക് വാഷ്, ഡെലിക്കേറ്റ് വാഷ്, ഹെവി സ്റ്റെയിൻ, സ്റ്റീം മോഡ് എന്നിവയൊക്കെ തുണികൾക്ക് അനുസരിച്ച് ഉപയോഗിക്കാം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam
Latest Videos

