
മെക്സിക്കോസിറ്റി: 1,500 വർഷം പഴക്കമുള്ള ദക്ഷിണ അമേരിക്കയിലെ മായന്‍ പിരമിഡില്‍ രഹസ്യ പാത കണ്ടെത്തി. കൂടുതൽ പഠനങ്ങൾ മായൻ സംസ്കാരത്തെയും ജീവിതരീതിയേയും കുറിച്ച് കൂടുതൽ അറിവു നൽകുമെന്നാണ് പുരാവസ്തു ശാസ്ത്രജ്ഞർ കരുതുന്നത്. എഡി 1500 ൽ സ്പാനിഷ് പര്യവേക്ഷകർ കണ്ടെത്തിയ മായൻ പിരമിഡിനടിയിൽ അമേരിക്കന്‍ പുരാവസ്തു ഗവേഷകരാണ് രഹസ്യപാത കണ്ടെത്തിയത്.
രഹസ്യപാതയ്ക്കടിയിൽ വെള്ളം നിറഞ്ഞ ഗുഹകളുണ്ടോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. മായൻമാരുടെ കാലത്ത് ഇത്തരം ഗുഹകളിൽ അടച്ച് ആളുകളെ കുരുതികൊടുത്തിരുന്നെന്നാണ് ഗവേഷകരുടെ അനുമാനം. മായൻ ഇതിഹാസങ്ങളിൽ പ്രതിപാദിക്കുന്ന കുകുൽകൻ എന്ന നാഗ ദൈവത്തേക്കുറിച്ചും കൂടുതൽ അറിയാൻ ഈ രഹസ്യപാത സഹായിക്കുമെന്നാണ് കരുതുന്നത്.
മായൻമാരുടെ കഥകളനുസരിച്ച് ദേഹം മുഴുവൻ ചിറകുകളുള്ള ഒരു പാമ്പാണ് കുകുൽകൻ. ഒരു ഭൂമികുലുക്കത്തിന്റെ സമയത്ത് ഭൂമിക്കടിയിലുള്ള ഒരു ഗുഹയിലൂടെ കുകുൽകൻ രക്ഷപ്പെട്ടു എന്നാണ് മായൻ വിശ്വാസം.
രഹസ്യപാത കണ്ടെത്തിയെങ്കിലും ഇതിനുള്ളിൽ പ്രവേശിക്കാൻ ഗവേഷകർക്കായിട്ടില്ല. ഇതിന്റെ പ്രവേശനകവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന കല്ലറകൾ പൊളിച്ചുനീക്കിയിട്ടുവേണം അകത്ത് കടക്കാൻ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam