ഡാറ്റയും കോളും തീരുമെന്ന പേടി ഇനി വേണ്ട; കേരളത്തില്‍ 'നോണ്‍സ്റ്റോപ്പ് ഹീറോ' അണ്‍ലിമിറ്റഡ് പ്ലാന്‍ അവതരിപ്പിച്ച് വി

Published : Jun 10, 2025, 12:55 PM ISTUpdated : Jun 10, 2025, 12:58 PM IST
Vodafone Idea

Synopsis

മുഴുവന്‍ വാലിഡിറ്റി കാലയളവിലും നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനിലൂടെ തടസമില്ലാത്ത ഡാറ്റയും കോളും ലഭ്യമാകും

കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വി (വോഡാഫോണ്‍ ഐഡിയ) ഇന്ത്യയിലെ ആദ്യത്തെ ട്രൂലി അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍ കേരളത്തില്‍ അവതരിപ്പിച്ചു. 'നോണ്‍സ്റ്റോപ്പ് ഹീറോ' എന്ന പേരിലുള്ള ഈ പ്രത്യേക പ്ലാന്‍, ഡാറ്റ തീര്‍ന്നുപോകുന്നതായുള്ള പ്രീപെയ്ഡ് ഉപഭോക്താക്കളുടെ പരാതിക്ക് പരിഹാരമെന്ന നിലയ്ക്കാണ് വി രൂപകല്‍പന ചെയ്തിരിക്കുന്നത്. മുഴുവന്‍ വാലിഡിറ്റി കാലയളവിലും നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനിലൂടെ തടസമില്ലാത്ത ഡാറ്റയും കോളും ലഭ്യമാകും. 

എന്താണ് 'നോണ്‍സ്റ്റോപ്പ് ഹീറോ' പ്ലാന്‍?

ഇന്ത്യയില്‍ അതിവേഗ കണക്റ്റിവിറ്റിക്ക് ഉപഭോക്താക്കളില്‍ നിന്ന് വര്‍ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുകയാണ് വോഡാഫോണ്‍ ഐഡിയയുടെ നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനിന്‍റെ ലക്ഷ്യം. മൂന്ന് റീചാര്‍ജ് പായ്ക്കുകളിലായി അണ്‍ലിമിറ്റഡ് ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.

398 രൂപ മുതല്‍ ആരംഭിക്കുന്ന നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനുകളാണ് വോഡാഫോണ്‍ ഐഡിയ കേരളത്തിനായി അവതരിപ്പിച്ചത്. 398 രൂപ പ്ലാനിന് 28 ദിവസവും, 698 രൂപ പ്ലാനിന് 56 ദിവസവും, 1048 രൂപ പ്ലാനിന് 84 ദിവസവുമാണ് വാലിഡ‍ിറ്റി. മൂന്ന് പ്ലാനുകളിലും അണ്‍ലിമിറ്റഡ് കോളുകളും, ദിവസം മുഴുവന്‍ അണ്‍ലിമിറ്റഡ് ഡാറ്റയും, പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യവും ലഭിക്കും. വ്യക്തിഗത ആവശ്യങ്ങള്‍ക്ക് മാത്രമായുള്ള ഈ പ്ലാനുകള്‍ കൊമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കായി ലഭ്യമാവില്ല. 

കേരളത്തിന് പുറമെ, ഗുജറാത്ത്, യുപി ഈസ്റ്റ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്നാട്, കൊല്‍ക്കത്ത, അസം ആന്‍ഡ് നോര്‍ത്ത് ഈസ്റ്റ്, ഒഡീഷ എന്നിവിടങ്ങളിലും വി നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനുകള്‍ ലഭ്യമാണ്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി
എന്താണ് മെമ്മറി കാർഡിലെ ഹാഷ് വാല്യൂ? ഇതാ അറിയേണ്ടതെല്ലാം