പോയവരെയെല്ലാം തിരികെ പിടിക്കാന്‍ വിഐ; അണ്‍ലിമിറ്റഡ് ഡാറ്റയും കോളുമായി സൂപ്പര്‍ ഹീറോ പ്ലാന്‍ അവതരിപ്പിച്ചു

Published : Dec 08, 2024, 11:29 AM IST
പോയവരെയെല്ലാം തിരികെ പിടിക്കാന്‍ വിഐ; അണ്‍ലിമിറ്റഡ് ഡാറ്റയും കോളുമായി സൂപ്പര്‍ ഹീറോ പ്ലാന്‍ അവതരിപ്പിച്ചു

Synopsis

രാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ഈ പ്ലാന്‍ പ്രകാരമുള്ള അനുകൂല്യങ്ങള്‍ ലഭിക്കുക 

മുംബൈ: പാതി ദിനം അണ്‍ലിമിറ്റഡ് ഡാറ്റയും കോളും ആസ്വദിക്കാവുന്ന 'സൂപ്പര്‍ ഹീറോ പ്രീപെയ്‌ഡ് പ്ലാന്‍' അവതരിപ്പിച്ച് ടെലികോം സേവനദാതാക്കളായ വോഡാഫോണ്‍ ഐഡിയ (വിഐ). അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ഈ പ്ലാന്‍ പ്രകാരം ആനൂകൂല്യങ്ങള്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് ഡാറ്റ മുതല്‍ ഒടിടി സേവനങ്ങള്‍ വരെ ആസ്വദിക്കാവുന്നതാണ് സൂപ്പര്‍ ഹീറോ പ്ലാന്‍. 

അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പന്ത്രണ്ട് മണിക്കൂര്‍ നേരത്തേക്ക് അണ്‍ലിമിറ്റഡ് കോളും ഡാറ്റയും നല്‍കുന്ന വിഐയുടെ സൗജന്യ ആഡ്-ഓണ്‍ പ്രീപെയ്‌ഡ് പ്ലാനാണ് സൂപ്പര്‍ ഹീറോ. വിഐയുടെ മിഡ്‌നൈറ്റ് ഡാറ്റാ പ്ലാനുകള്‍ക്ക് സമാനമാണിത്. ഡാറ്റ തീരുമോ എന്ന ഭയമില്ലാതെ ഈ സമയം ഇന്‍റര്‍നെറ്റ് ഉപയോഗിക്കാം. കൂടുതല്‍ ഡാറ്റ ആവശ്യമുള്ളവരെ ലക്ഷ്യമിട്ടുള്ളതാണ് വോഡാഫോണ്‍ ഐഡിയയുടെ സൂപ്പര്‍ ഹീറോ പ്രീപെയ്‌ഡ് പ്ലാന്‍. 

ദിവസം 2 ജിബിയോ അതില്‍ക്കൂടുതലോ ഡാറ്റ പ്രധാനം ചെയ്യുന്ന 365 രൂപ മുതലുള്ള റീച്ചാര്‍ജ് പാക്കേജുകള്‍ക്കൊപ്പം സൂപ്പര്‍ ഹീറോ പ്ലാന്‍ ആസ്വദിക്കാം. ഇത്തരത്തിലുള്ള 19 റീച്ചാര്‍ജ് പ്ലാനുകള്‍ വിഐക്കുണ്ട്. കേരളം അടക്കമുള്ള സര്‍ക്കിളുകളില്‍ സൂപ്പര്‍ ഹീറോ പ്ലാന്‍ വിഐ പ്രഖ്യാപിച്ചിട്ടുണ്ട്. 

അണ്‍ലിമിറ്റഡ് ഡാറ്റ, വോയിസ് കോള്‍, ദിവസം 100 വീതം സൗജന്യ എസ്എംഎസ് എന്നിവ തുടങ്ങി ചില സൂപ്പര്‍ ഹീറോ പ്ലാനില്‍ സോണി ലിവും നെറ്റ്‌ഫ്ലിക്‌സും അടക്കമുള്ള ഒടിടി സേവനങ്ങളും ലഭിക്കും. താരിഫ് നിരക്ക് വര്‍ധനവോടെ നഷ്ടമായ ഉപഭോക്താക്കളെ തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് വോഡാഫോണ്‍ ഐഡിയയുടെ പുതിയ സൂപ്പര്‍ ഹീറോ പ്ലാന്‍. വീക്കെന്‍ഡ് ഡാറ്റ റോള്‍ഓവര്‍, ഡാറ്റ ഡിലൈറ്റ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും പുത്തന്‍ സൂപ്പര്‍ ഹീറോ പ്ലാനില്‍ വിഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍