ഡിസ്‌പ്ലേയിൽ ഫിംഗര്‍പ്രിന്റ് സ്‌കാനറുള്ള ആദ്യ ഫോണ്‍!

By Web DeskFirst Published Jan 25, 2018, 2:38 PM IST
Highlights

കാത്തിരിപ്പുകള്‍ക്കൊടുവിൽ ഡിസ്‌പ്ലേയിൽ ഫിംഗര്‍പ്രിന്റ് സ്‌കാന്നറുള്ള ലോകത്തെ ആദ്യ ഫോണ്‍ പുറത്തിറങ്ങി. വിവോ എക്‌സ്20 പ്ലസ് യുഡി എന്ന ഫോണ്‍ ചൈനയിലാണ് ആദ്യമായി പുറത്തിറക്കിയത്. ഫെബ്രുവരി ഒന്നുമുതൽ ഈ ഫോണ്‍ ചൈനീസ് വിപണിയിൽ ലഭ്യമാകും. ഈ മാസം ആദ്യം കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിൽ അവതരിപ്പിച്ച ഫോണാണ് ഇപ്പോള്‍ വിപണിയിലേക്ക് എത്തിക്കുന്നത്. ഇതാദ്യമായാണ് ഡിസ്‌പ്ലേയ്‌ക്ക് അടിയിൽ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടുത്തി ഒരു ഫോണ്‍ വിൽപനയ്‌ക്ക് എത്തുന്നത്. ഏകദേശം 36100 രൂപയായിരിക്കും വിവോ എക്‌സ്20 പ്ലസ് യുഡി സ്‌മാര്‍ട് ഫോണിന് ചൈനീസ് വിപണിയിലെ വില.

വിവോ എക്‌സ്20 പ്ലസ് യുഡി പ്രത്യേകതകള്‍...

- ആന്‍ഡ്രോയ്ഡ് 7.1 നോഗട്ട് ഒ എസ്
- ക്വാൽകോം സ്‌നാപ്ഡ്രാഗണ്‍ 660 എസ്ഒസി
- 6.43 ഇഞ്ച് ഫുള്‍ എച്ച് ഡി അമോള്‍ഡ് ഡിസ്‌പ്ലേ
- 4 ജിബി റാം
- 12 മെഗാപിക്‌സൽ റിയര്‍ ക്യാമറ, 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ
- 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി5.0, ജിപിഎസ്/എ ജിപിഎസ്, മൈക്രോ യുഎസ്‌ബി എന്നിവയാണ് കണക്‌ടിവിറ്റി ഓപ്ഷനുകള്‍
- അക്‌സെലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി, എന്നിവയാണ് സെൻസറുകള്‍
- 3900 എംഎഎച്ച് ബാറ്ററി

click me!