5ജി രംഗത്തേക്ക് വോഡാഫോണ്‍ ഐഡിയയും; വിഐ മുംബൈയില്‍ 5ജി പരീക്ഷണം തുടങ്ങി, ഹോളിക്ക് ലോഞ്ച്

Published : Mar 05, 2025, 10:59 AM ISTUpdated : Mar 05, 2025, 11:57 AM IST
5ജി രംഗത്തേക്ക് വോഡാഫോണ്‍ ഐഡിയയും; വിഐ മുംബൈയില്‍ 5ജി പരീക്ഷണം തുടങ്ങി, ഹോളിക്ക് ലോഞ്ച്

Synopsis

രാജ്യത്ത് 5ജി രംഗത്തേക്ക് വോഡാഫോണ്‍ ഐഡിയയും (വിഐ), മുംബൈയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സേവനം തുടങ്ങി 

മുംബൈ: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഒന്നായ വോഡാഫോൺ ഐഡിയ (Vi) തങ്ങളുടെ വാണിജ്യ ലോഞ്ചിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായി മുംബൈയിൽ പരീക്ഷണാടിസ്ഥാനത്തിൽ 5ജി നെറ്റ്‌വർക്ക് തുടങ്ങി. 2025 മാർച്ച് 14ന് ഹോളി ദിനത്തിൽ 5ജി വിഐ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് സൂചന. പ്രാരംഭ പരീക്ഷണ കാലയളവിൽ, ഭാഗ്യശാലികളായ വിഐ ഉപയോക്താക്കൾക്ക് സൗജന്യമായി പരിധിയില്ലാത്ത 5ജി ഡാറ്റ ആസ്വദിക്കാൻ കഴിയും. യോഗ്യതയുള്ളവർക്ക് വിഐ കെയറിൽ നിന്ന് ഒരു എസ്എംഎസ് ലഭിക്കും. അല്ലെങ്കിൽ ട്രയലിലേക്കുള്ള ആക്‌സസ് സ്ഥിരീകരിക്കുന്ന അവരുടെ ഫോണുകളിൽ 5ജി സിഗ്നൽ കാണും.

'വിഐയുടെ 5ജി നെറ്റവര്‍ക്ക് നിലവിൽ മുംബൈയിൽ പരീക്ഷണ ഘട്ടത്തിലാണ്. അടുത്ത തലമുറ കണക്റ്റിവിറ്റി ഞങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുള്ള യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണിത്. ഈ പരീക്ഷണ ഘട്ടത്തിൽ, തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം ഉപഭോക്താക്കൾക്ക് അതിവേഗ 5ജി കണക്റ്റിവിറ്റി നേരിട്ട് അനുഭവിക്കാൻ കഴിയും'- കമ്പനി വക്താവ് മണികൺട്രോളിനോട് പറഞ്ഞു .

ട്രയൽ ഘട്ടത്തിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ പരിധിയില്ലാത്ത 5ജി ഡാറ്റ ആസ്വദിക്കാൻ കഴിയും. വിഐൽ കെയറിൽ നിന്ന് എസ്എംഎസ് ലഭിക്കുന്നതോ അവരുടെ ഫോണുകളിൽ 5ജി സിഗ്നൽ കാണുന്നതോ ആയ ഉപഭോക്താക്കൾക്ക് യോഗ്യത ലഭിച്ചേക്കാം. ട്രയലിൽ പങ്കെടുക്കാൻ, ഉപയോക്താക്കൾക്ക് 5ജി-റെഡി സ്മാർട്ട്‌ഫോണും 5ജി-റെഡി സിമ്മും ആവശ്യമാണ്. ഇത് നിലവിലുള്ള 4ജി സിം ആയാലും മതി. ഒരു ഉപയോക്താവ് 5ജി കവറേജ് ഏരിയയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, അവരുടെ നിലവിലുള്ള പ്ലാനിന്‍റെ ഡാറ്റ ഉപയോഗിച്ച് അവരുടെ ഡിവൈസ് 4ജി-യിലേക്ക് തിരികെ പോകും.

5ജി നെറ്റ്‌വർക്ക് പുറത്തിറക്കുന്നതിനുള്ള പരീക്ഷണ ഘട്ടത്തിലാണ് വോഡാഫോൺ ഐഡിയ. അതേസമയം, വാണിജ്യാടിസ്ഥാനത്തിൽ കൂടുതൽ ഒപ്റ്റിമൈസേഷനുകൾ കൊണ്ടുവരുന്നതിനായി ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്ക് സമാഹരിച്ചുകൊണ്ടിരിക്കുകയാണ്. 2025 ഏപ്രിലിൽ ദില്ലി, ബെംഗളൂരു, ചണ്ഡീഗഡ്, പട്‌ന എന്നിവിടങ്ങളിൽ വാണിജ്യ 5ജി സേവനങ്ങൾ ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം. 4ജി വികസിപ്പിക്കുന്നതിനും 5ജി നെറ്റ്‌വർക്കുകൾ വ്യാപിപ്പിക്കുന്നതിനുമായി നോക്കിയ, എറിക്‌സൺ, സാംസങ് എന്നിവയുമായി വോഡാഫോൺ ഐഡിയ 3.6 ബില്യൺ ഡോളർ (30,000 കോടി രൂപ) മൂല്യമുള്ള കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്.

Read more: ഡൗണ്‍ലോഡ് വേഗത്തില്‍ മുന്നില്‍ ജിയോ, അപ്‌ലോഡിംഗില്‍ എയര്‍ടെല്‍; കണക്കുകള്‍ നിരത്തി ട്രായ്, ബിഎസ്എന്‍എല്‍ എവിടെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഇൻസ്റ്റാഗ്രാം പ്രേമികൾക്ക് ആവേശവാർത്ത; റീലുകൾ കാണാൻ ഇനി ഫോൺ വേണമെന്നില്ല, ടിവി മതി! പുതിയ ആപ്പ് പുറത്തിറക്കി
2026ൽ സ്‍മാർട്ട്‌‌ഫോണുകൾ വാങ്ങാനിരിക്കുന്നവര്‍ നട്ടംതിരിയും; ഫോണുകള്‍ക്ക് വില കൂടും, മറ്റൊരു പ്രശ്‌നവും