
ദില്ലി: രാജ്യത്തെ 5ജി മത്സരത്തിലേക്ക് വോഡാഫോണ്‍ ഐഡിയയും (വിഐ). 17 സർക്കിളുകളില്‍ വിഐ 2025 മാർച്ചോടെ 5ജി സേവനം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ദില്ലിയിലും മുംബൈയിലുമായിരിക്കും ആദ്യ വിഐയുടെ 5ജി എത്തുക.
രാജ്യത്ത് സ്വകാര്യ ടെലികോം കമ്പനികളില്‍ റിലയന്‍സ് ജിയോയ്ക്കും ഭാരതി എയർടെല്ലിനാണ് 5ജി സേവനം നിലവിലുള്ളത്. 5ജിയില്ലാത്ത ഏക സ്വകാര്യ കമ്പനി വോഡാഫോണ്‍ ഐഡിയയായിരുന്നു. ശക്തമായ മത്സരം നിലനില്‍ക്കുന്ന ഇന്ത്യന്‍ മാർക്കറ്റില്‍ ഈ കുറവ് നികത്താന്‍ വിഐ ശ്രമം തുടങ്ങി. 2025 മാർച്ചോടെ 17 സർക്കിളുകളില്‍ വോഡാഫോണ്‍ ഐഡിയ 5ജി സേവനം തുടങ്ങും. ഇതിന്‍റെ ഭാഗമായി മുംബൈയിലും ദില്ലിയിലുമാണ് വിഐ 5ജി ആദ്യം തുടങ്ങുക. 2025ഓടെ 90 ശതമാനം ഇന്ത്യന്‍ ജനങ്ങള്‍ക്കും 4ജി കവറേജ് ഉറപ്പിക്കാനും വിഐ ശ്രമിക്കുമെന്ന് കമ്പനിയുടെ ചീഫ് ടെക്നിക്കള്‍ ഓഫീസറെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസിന്‍റെ റിപ്പോർട്ടില്‍ പറയുന്നു. നിലവില്‍ രാജ്യത്ത് 77 ശതമാനം കവറേജാണ് വിഐക്കുള്ളത്.
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ടെലികോം സേവനദാതാക്കളാണ് വോഡാഫോണ്‍ ഐഡിയ. പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി 24000 കോടി രൂപ അടുത്തിടെ ഇക്വിറ്റിയിലൂടെ വിഐ സ്വരൂപിച്ചിരുന്നു. ഈ തുകയിലധികവും 5ജി, 4ജി കവറേജ് ഉറപ്പിക്കാനാണ് ഉപയോഗിക്കുക എന്ന് വോഡാഫോണ്‍ ഐഡിയ മുമ്പറിയിച്ചിരുന്നു. സാമ്പത്തിക പരാധീനതകളെ തുടർന്നാണ് വിഐയുടെ 5ജി വ്യാപനം വൈകിയത്. താരിഫ് നിരക്ക് വർധനവിന് പിന്നാലെ ഉപഭോക്താക്കളെ വലിയ തോതില്‍ വിഐക്ക് നഷ്ടമാവുകയും ചെയ്തിരുന്നു.
ദക്ഷിണ കൊറിയന്‍ ഇലക്ടോണിക് ഭീമന്‍മാരായ സാംസങുമായി ചേർന്ന് കർണാടക, ബിഹാർ, പഞ്ചാബ് സർക്കിളുകളില്‍ വെർച്വലൈസ്ഡ് റേഡിയോ ആക്സസ് നെറ്റ്‍വർക്ക് സ്ഥാപിക്കാന്‍ വിഐ ശ്രമിക്കുന്നുമുണ്ട്.
Read more: വരുന്നു ചരിത്രത്തിലെ ഏറ്റവും വിലയേറിയ സാംസങ് ഫോണ്‍; അമ്പരപ്പിക്കും ഫീച്ചറുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം