47 രൂപയുടെ ഓഫര്‍ പ്രഖ്യാപിച്ച് വോഡഫോണ്‍

Published : Jul 25, 2018, 05:55 PM IST
47 രൂപയുടെ ഓഫര്‍ പ്രഖ്യാപിച്ച് വോഡഫോണ്‍

Synopsis

വോഡഫോണ്‍ ഉപയോക്തക്കള്‍ക്കായി പുതിയ 47 രൂപയുടെ ഓഫര്‍ പ്രഖ്യാപിച്ചു

വോഡഫോണ്‍ ഉപയോക്തക്കള്‍ക്കായി പുതിയ 47 രൂപയുടെ ഓഫര്‍ പ്രഖ്യാപിച്ചു. കൂടുതല്‍ ഫോണ്‍ വിളിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ഓഫറിന്‍റെ കാലാവധി 28 ദിവസമാണ്. ഇത് പ്രകാരം ഈ ഓഫര്‍ ചെയ്യുന്ന ഉപയോക്താവിന് ഏത് നെറ്റ് വര്‍ക്കിലേക്കും 7,500 സെക്കന്‍റ് കോള്‍ ടൈം ലഭിക്കും.

ഒപ്പം തന്നെ ഈ ഓഫര്‍ ചെയ്യുന്നവര്‍ക്ക് 50 എസ്എംഎസും, 500 എംബി ഡാറ്റയും സൗജന്യമാണ്. ടെലികോം ടോക്ക് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 125 മിനുട്ടാണ് ഒരു ഉപയോക്താവിന് ലഭിക്കുന്ന സമയം. അക്കൗണ്ട് ബാലന്‍സ് ഡിഡക്ഷന്‍ മോഡില്‍ ഈ ഓഫര്‍ തിരഞ്ഞെടുക്കാം.  നിങ്ങള്‍ക്ക് ഈ ഓഫര്‍ ലഭിക്കുമോ എന്ന് അറിയാന്‍ *121# എന്ന് ഡയല്‍ ചെയ്താല്‍ മതി.
 

PREV
click me!

Recommended Stories

യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'
ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?