സുന്ദർ പിച്ചൈയെ ‘പിഞ്ചായ്’ ആക്കി അമേരിക്കൻ പത്രം, ട്വിറ്ററിൽ ട്രോൾ മഴ

By Web TeamFirst Published Dec 7, 2019, 2:27 PM IST
Highlights

ലാറി പേജും ബ്രിന്നും ആൽഫബെറ്റിന്റെ മാനേജ്മെന്റ് ‘പിഞ്ചായിക്ക്’ കൈമാറി,’ എന്നാണ് ദി വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. 

വാഷിങ്ടൺ: ഗൂഗിൾ, ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ പേര് ഒന്നാം പേജിൽ തെറ്റായി പ്രസിദ്ധീകരിച്ച് അമേരിക്കയിലെ പ്രമുഖ പത്രം വാൾസ്ട്രീറ്റ് ജേണൽ. ഗൂഗിൾ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിന്നും ആൽഫബെറ്റ് സിഇഒയും പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ചൊവ്വാഴ്ച ആൽഫബെറ്റിന്റെ സിഇഒ ആയി സുന്ദർ പിച്ചൈ ചുമതലയേറ്റിരുന്നു. വാൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഇതിന്റെ റിപ്പോർട്ടിലാണ് പിച്ചൈയെ ‘പിഞ്ചായ്’ എന്ന് തെറ്റായി അച്ചടിച്ചുവന്നിരിക്കുന്നത്. പിച്ചൈയുടെ പേര് തെറ്റായി വന്നത് സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്.

ലാറി പേജും ബ്രിന്നും ആൽഫബെറ്റിന്റെ മാനേജ്മെന്റ് ‘പിഞ്ചായിക്ക്’ കൈമാറി,’ എന്നാണ് ദി വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. വാൾസ്ട്രീറ്റ് ജേണലിന്റെ സജീവ വായനക്കാരനാണ് സുന്ദർ പിച്ചൈ എന്നതാണ് മറ്റൊരു വസ്തുത. എല്ലാ ദിവസവും വാൾസ്ട്രീറ്റ് ജേണൽ പത്രത്തിന്റെ ഒരു പകർപ്പ് പിച്ചൈയ്ക്ക് ആവശ്യമാണെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നത്.

Meanwhile, spells ’s name wrong on their front page. pic.twitter.com/H7zOmpk0dP

— Shiv Aroor (@ShivAroor)

അതേസമയം, സുന്ദർ പിച്ചൈയുടെ പേര് തെറ്റായ പ്രസിദ്ധീകരിച്ചതിനെതിരെ സോഷ്യൽമീഡിയയിലടക്കം വിമർശനങ്ങളും ട്രോളുകളും വ്യാപകമായി ഉയരുന്നുണ്ട്. ഇത് അപകീര്‍ത്തികരവും ലജ്ജാവാഹവുമാണെന്ന് ട്വിറ്ററലൂടെ ആളുകൾ പ്രതികരിച്ചു. 

click me!