
മനുഷ്യന്‍റെ തലയോട്ടിയോട് സാമ്യമുള്ള ഛിന്നഗ്രഹം ഭൂമിക്ക് അടുത്തുകൂടി കടന്നുപോകുന്നു. 2015 ടിബി 145 എന്ന പേരില്‍ അറിയപ്പെടുന്ന ഛിന്നഗ്രഹം 2015 ല്‍ കണ്ടെത്തിയ ഛിന്നഗ്രഹം, 2 വര്‍ഷത്തിന് ശേഷം ഭൂമിക്ക് അടുത്തുകൂടി കടന്നുപോകാനിരിക്കുകയാണ്. ഈ ഛിന്നഗ്രഹം ഇനി 2018 നവംബറില്‍ ഭൂമിക്ക് അടുത്തുകൂടി സഞ്ചരിക്കും.
മനുഷ്യന്‍റെ തലയോട്ടിക്ക് സാമ്യമായ ഈ ഛിന്നഗ്രഹത്തെ 2015 ല്‍ അമേരിക്കയിലെ പാന്‍- സ്റ്റാര്‍സ് ടെലസ്കോപ്പ് ആണ് ആദ്യമായി കണ്ടെത്തിയത്. ഹവാനയിലാണ് ഈ ഭൗമ ടെലസ്കോപ്പ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന് 625 മീറ്റര്‍ 700 മീറ്റര്‍ ക്രോസ് സ്പൈസ് ഉണ്ടെന്നാണ് കണക്കുകൂട്ടല്‍. അന്ന് അമേരിക്കയിലെ പ്രേത ഉത്സവം, ഹാലോവാന്‍ രാത്രിയിലാണ് ഈ ഛിന്നഗ്രഹം ഭൂമിക്ക് അടുത്തുകൂടി കടന്നുപോയത്.
ഭൂമിയില്‍ നിന്ന് 486,000 കിലോമീറ്റര്‍ അകലെ കൂടിയായിരുന്നു ഈ ഛിന്നഗ്രഹം കടന്നുപോയത്. അതായത് ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാള്‍ 1.3 ഇരട്ടി ദൂരത്തുകൂടി. അതിന് ശേഷമാണ് ഇത് വീണ്ടും 2018 നവംബറില്‍ ദര്‍ശിക്കാം എന്ന വിവരം നാസ പുറത്തുവിടുന്നത്. മനുഷ്യ തലയോട്ടിയോട് സാമ്യമുള്ള ഇതിന്‍റെ രൂപം തന്നെയായിരിക്കും ശാസ്ത്രകാരന്മാര്‍ അന്ന് കൃത്യമായി പഠിക്കാന്‍ ശ്രമിക്കുക.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam