പോണോഗ്രാഫി കാണുന്നത് ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍

By Web DeskFirst Published Aug 3, 2016, 5:55 AM IST
Highlights

ചിക്കാഗോ: പോണോഗ്രഫി എന്നറിയപ്പെടുന്ന അശ്ലീല വീഡിയോകള്‍  കാണുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇല്ലിനോയ്‌സ് സര്‍വ്വകലാശാലയിലെ പഠനം. ഇവിടുത്തെ സൈക്കോളജി വിഭാഗം പ്രൊഫസര്‍ അലേജാന്‍ഡ്രോ ലിയേറാസയുപം സംഘവും നടത്തിയ പഠനപ്രകാരം, നിരന്തരമായി ഇത്തരം വീഡിയോകള്‍ കാണുന്നവര്‍ വിഷാദം, മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് അടിമയാകുമെന്നാണ് പറയുന്നു. 

പതിവായി വീഡിയോകള്‍ കാണുന്നവര്‍ക്ക് കാലക്രമേണ ലൈംഗികതയോട് വിരക്തി തോന്നുമെന്നും പഠനത്തില്‍ പറയുന്നു. ആദ്യകാലങ്ങളില്‍ ഉത്തേജനത്തിന് ഇത്തരം വീഡിയോകള്‍ സഹായിക്കുമെങ്കിലും കാലക്രമേണ അല്‍പ്പം വൈവിധ്യമുണ്ടെങ്കിലേ ഉത്തേജിതനാകൂ എന്ന അവസ്ഥയിലെത്തും. ശരീരത്തില്‍ ഡൊപ്പാമിന്‍ എന്ന രാസ വസ്തുവിന്‍റെ  ഉദത്പാദനത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതാണ് ഇതിന് കാരണം. 

സര്‍വ്വകലാശാലയിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ്  പരീക്ഷണം നടത്തിയത്. പരീക്ഷണവിധേയരായ എല്ലാ കുട്ടികളും മൊബൈലില്‍ ഒരു പ്രാവശ്യമെങ്കിലും അശ്ലീല വീഡിയോകള്‍ കണ്ടവരാണ്.

click me!