'അണ്‍ലിമിറ്റഡ് ഫ്രീ-ഞങ്ങള്‍ക്ക് ഡിക്ഷണറിയിലെ അര്‍ത്ഥമാണ്'; ജിയോയെ പരോക്ഷമായി ട്രോളി എയര്‍ടെല്‍

By Web TeamFirst Published Oct 12, 2019, 11:06 PM IST
Highlights

'അണ്‍ലിമിറ്റഡ് ഫ്രീ എന്നാല്‍ ‌ഞങ്ങള്‍ക്ക് ഡിക്ഷണറിയിലെ അര്‍ത്ഥമാണ്. എയര്‍ടെലിലൂടെ എല്ലാ നെറ്റ് വര്‍ക്കുകളുലേക്കും അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ 

മുംബൈ: അൺലിമിറ്റഡ് കോള്‍, ഡാറ്റ ഓഫറുകളുമായി എത്തി ഒടുവില്‍ ഇതര നെറ്റ്‍വര്‍ക്കുകളിലേക്കുള്ള വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങുന്ന റിലയന്‍സ് ജിയോയെ ട്രോളി എയര്‍ടെല്‍. അണ്‍ലിമിറ്റഡ് ഫ്രീ എന്നാല്‍ മറ്റു ചില നെറ്റു വര്‍ക്കുകള്‍ക്ക് ഔട്ട്ഗോയിങ് കോളുകള്‍ക്ക് പണം ഈടാക്കും എന്നാണ്.

എന്നാല്‍ 'അണ്‍ലിമിറ്റഡ് ഫ്രീ എന്നാല്‍ ‌ഞങ്ങള്‍ക്ക് ഡിക്ഷണറിയിലെ അര്‍ത്ഥമാണ്. എയര്‍ടെലിലൂടെ എല്ലാ നെറ്റ് വര്‍ക്കുകളുലേക്കും അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ എന്നാണ് ജിയോയെ ട്രോളി എയര്‍ടെല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസമാണ് ജിയോ ഇതര നെറ്റ്വര്‍ക്കുകളിലേക്ക് ജിയോയില്‍ നിന്നും ചെയ്യുന്ന ഫോണ്‍കോളുകള്‍ക്ക് ജിയോ ചാര്‍ജ് ഏര്‍പ്പെടുത്തും എന്ന് പ്രഖ്യാപിച്ചത്. 6 പൈസയാണ് ഒരു മിനുട്ടിന് ചാര്‍ജ്. ജിയോ ഫോണുകളിലേക്കുള്ള കോളുകള്‍ക്ക് പണം ഈടാക്കില്ല. ജിയോ ടു ജിയോ, ലാന്‍ഡ്‍ലൈന്‍, സോഷ്യല്‍ മീഡിയ ആപ്പ് ഉപയോഗിച്ചുള്ള കോളുകള്‍ എന്നിവക്ക് നിരക്ക് ബാധകമല്ല.

click me!