വിൻഡോസിനായി പുതിയ ആപ്പുമായി ഗൂഗിൾ; ഫയൽ തിരയൽ, ലെൻസ്, എഐ മോഡ് എന്നിവ ഒരിടത്ത്

Published : Sep 20, 2025, 12:12 PM IST
google logo

Synopsis

വിൻഡോസ് ഉപഭോക്താക്കള്‍ക്ക് ജോലികള്‍ എളുപ്പമാക്കാന്‍ പുതിയ ആപ്പുമായി ഗൂഗിൾ. ഫയൽ തിരയൽ, ലെൻസ്, എഐ മോഡ് എന്നിവ ഒരു പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുന്ന ഈ ആപ്ലിക്കേഷന്‍റെ പേര് ‘ഗൂഗിൾ ആപ്പ് ഫോർ വിൻഡോസ്’ എന്നാണ്.

കാലിഫോര്‍ണിയ: വിൻഡോസ് ഉപയോക്താക്കൾക്കായി ഒരു പുതിയ പരീക്ഷണാത്മക ആപ്പ് പുറത്തിറക്കി ടെക് ഭീമനായ ഗൂഗിൾ. വെബിൽ സെർച്ച് ചെയ്യാനും, ഇന്‍റേണൽ സ്റ്റോറേജിലും ഗൂഗിൾ ഡ്രൈവിലും സംഭരിച്ചിരിക്കുന്ന ഫയലുകൾ കണ്ടെത്താനും, ഇൻസ്റ്റാൾ ചെയ്‌ത ആപ്പുകൾ കണ്ടെത്താനും നിങ്ങളെ അനുവദിക്കുന്ന ഈ ആപ്പിന് ഗൂഗിൾ ആപ്പ് ഫോർ വിൻഡോസ് എന്നാണ് പേരിട്ടിരിക്കുന്നത്. നിങ്ങളുടെ ജോലിയെ തടസ്സപ്പെടുത്താതെ വേഗത്തിലും എളുപ്പത്തിലും തിരയൽ അനുഭവം ഈ ആപ്പ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ പുതിയ ആപ്പ്, ഗൂഗിളിന്‍റെ സെർച്ച് ലാബുകളുടെ ഭാഗമായി ലഭ്യമാണ്. നിങ്ങളുടെ ജോലിയെ തടസ്സപ്പെടുത്താതെ വേഗത്തിലും എളുപ്പത്തിലും തിരയൽ അനുഭവം ഈ ആപ്പ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ആപ്പിന്‍റെ സഹായത്തോടെ, നിങ്ങൾക്ക് വെബിൽ തിരയാൻ മാത്രമല്ല, നിങ്ങളുടെ കമ്പ്യൂട്ടറിൽ സേവ് ചെയ്‌തിരിക്കുന്ന ഫയലുകൾ, ഗൂഗിൾ ഡ്രൈവിലെ ഫയലുകൾ, ഇൻസ്റ്റാൾ ചെയ്‌ത ആപ്പുകൾ എന്നിവ വേഗത്തിൽ കണ്ടെത്താനും കഴിയും.

ഗൂഗിൾ ആപ്പ് ഫോർ വിൻഡോസ്

ഗൂഗിളിൽ നിന്നുള്ള ഈ വിൻഡോസ് ആപ്പ് ക്രോം പോലെ തന്നെ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഈ ആപ്പ് ഉപയോഗിക്കുന്നതിന് ഒരു ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യേണ്ടതുണ്ട്. ഈ ആപ്പ് ആൾട്ട് പ്ലസ് സ്‍പേസ് (Alt+Space) ഷോർട്ട്കട്ട് ഉപയോഗിച്ച് തുറക്കാൻ കഴിയും. അവിടെ നിങ്ങൾക്ക് ഒരു സെർച്ച് ബാർ ലഭിക്കും. ഫയലോ വെബ് റിസൾട്ടോ ആകട്ടെ, എന്തും നിങ്ങൾക്ക് തിരയാം. ഈ സെർച്ച് ബാർ മാകോസിന്‍റെ സ്പോട്ട്‌ലൈറ്റ് തിരയലിനോട് വളരെ സാമ്യമുള്ളതായി തോന്നുന്നു. രാത്രിയിൽ ജോലി ചെയ്യുന്ന ഉപയോക്താക്കൾക്ക് മികച്ച അനുഭവത്തിനായി ഇതിൽ ഒരു ഡാർക്ക് മോഡും ഉണ്ട്.

എഐ മോഡ്, ഇമേജുകൾ, വാർത്തകൾ, വീഡിയോകൾ, ഷോപ്പിംഗ് തുടങ്ങിയ ടാബുകൾ ആപ്പിൽ എളുപ്പത്തിൽ മാറ്റാവുന്നതാണ്. ഇൻസ്റ്റാൾ ചെയ്‌തുകഴിഞ്ഞാൽ, ആപ്പ് നിങ്ങളുടെ ഡെസ്‌ക്‌ടോപ്പില്‍ ഒരു സെർച്ച് ബാറും നൽകുന്നു. അത് നിങ്ങൾക്ക് വലിച്ചിടാനും വലുപ്പം മാറ്റാനും കഴിയും. ഗൂഗിൾ സെർച്ചിന് സമാനമായി എഐ മോഡ് വഴിയാണ് വിശദമായ മറുപടികൾ നൽകുന്നത്. നിങ്ങൾക്ക് എഐ മോഡ് പ്രവർത്തനരഹിതമാക്കാം അല്ലെങ്കിൽ ഷോർട്ട്കട്ട് മാറ്റാം. ആപ്പിന്‍റെ കോൺഫിഗറേഷൻ മെനുവിൽ ഈ ഓപ്ഷൻ ലഭ്യമാണ്.

ഗൂഗിൾ ലെൻസ് ഫീച്ചര്‍

ഏറ്റവും ശ്രദ്ധേയമായ സവിശേഷത ഗൂഗിൾ ലെൻസ് ആണ്. ഇത് സ്ക്രീനിലെ ഏത് ചിത്രവും തിരയാൻ നിങ്ങളെ അനുവദിക്കുന്നു. ഗണിത ഗൃഹപാഠം പരിഹരിക്കുന്നത് മുതൽ വാചകവും ചിത്രങ്ങളും വിവർത്തനം ചെയ്യുന്നതിന് ഉൾപ്പെടെ ലെൻസ് ഉപയോഗിക്കാം. ഈ പുതിയ ഗൂഗിൾ വിൻഡോസ് ആപ്പ് നിലവിൽ യുഎസിലെ ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഇത് പ്രവർത്തിപ്പിക്കാൻ, നിങ്ങൾക്ക് ഒരു വിൻഡോസ് 10 അല്ലെങ്കിൽ വിൻഡോസ് 11 പിസി അല്ലെങ്കിൽ ലാപ്‌ടോപ്പ് ആവശ്യമാണ്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ
കുറ്റക്കാർ 'ആപ്പിളെ'ന്ന് കോടതി, ആശ്വാസത്തിൽ ആപ്പിൾ, വഴി തെളിയുന്നത് വൻ കമ്മീഷന്