
രാജ്യത്ത് സൈബര്‍ തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന കഥകള്‍ അവസാനിക്കുന്നില്ല. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലടക്കം നിരവധി സൈബര്‍ സ്‌കാമുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ കണ്ടു. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊലീസും സൈബര്‍ അന്വേഷണ ഏജന്‍സികളും ജാഗ്രത കടുപ്പിക്കുമ്പോഴും ആളുകളെ വീഴ്‌ത്താന്‍ തട്ടിപ്പുവീരന്‍മാര്‍ പുത്തന്‍ തന്ത്രങ്ങള്‍ മെനയുകയാണ്. ഈയടുത്ത കാലത്ത് ഏറ്റവുമധികം ചര്‍ച്ചയായ സൈബര്‍ തട്ടിപ്പുകളിലൊന്നാണ് ‘ട്രാഫിക് ചലാന്‍ സ്‌കാം’. ഈയൊരറ്റ തട്ടിപ്പിലൂടെ അനേകം പേര്‍ക്കാണ് പണം പോയത്. ട്രാഫിക് ചലാന്‍ സ്‌കാമില്‍ പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് വിശദമായി നോക്കാം.
വ്യാജ ട്രാഫിക് ചലാന്‍ സന്ദേശങ്ങളിലൂടെയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വലവിരിക്കുന്നത്. എസ്എംഎസുകള്‍, വാട്‌സ്ആപ്പ് മെസേജുകള്‍, ഇമെയില്‍ എന്നീ മാര്‍ഗങ്ങളിലൂടെയാണ് ട്രാഫിക് ചലാന്‍ അടയ്‌ക്കാന്‍ ആവശ്യപ്പെടുന്ന വ്യാജ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്. പിഡിഎഫ് അറ്റ്ച്ച്‌മെന്‍റുകളായും മെസേജ് ലഭിക്കാം. യഥാര്‍ഥമെന്ന് തോന്നുന്ന തരത്തില്‍ അയക്കപ്പെടുന്ന ഇത്തരം വ്യാജ സന്ദേശങ്ങളുടെ സൂചനകള്‍ ഇവയാണ്.
എന്നാല്‍ നിങ്ങള്‍ മെസേജിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുകയോ ചെയ്യുന്നതോടെ അക്കൗണ്ടിലെ പണം കാലിയാവും. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ലഭിച്ച മെസേജിന്‍റെ അല്ലെങ്കില്‍ ഇമെയിലിന്‍റെ ആധികാരികത ഉറപ്പിക്കുകയാണ്. ചലാനില്‍ വാഹനത്തിന്‍റെയോ ലൈസന്‍സിന്‍റെയോ നമ്പര്‍ ദൃശ്യമാകുന്നുണ്ടോ എന്നും ഉറപ്പാക്കുക. പരിവാഹനോ എംവിഡിയോ പോലുള്ള ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ മാത്രമേ ട്രാഫിക് വയലേഷന്‍ ഫൈന്‍ പോലുള്ളവ അടയ്‌ക്കാവൂ. പണം അടയ്‌ക്കും മുമ്പ് നിങ്ങള്‍ പ്രവേശിച്ച വെബ്‌സൈറ്റിന്‍റെ യുആര്‍എല്‍ പരിശോധിച്ച് വ്യക്തത വരുത്തണം.
എന്തെങ്കിലും തരത്തിലുള്ള സൈബര്‍ തട്ടിപ്പിന് നിങ്ങള്‍ ഇരയായി എന്ന് സംശയം തോന്നിയാല്‍ അക്കാര്യം 1930 എന്ന നാഷണല്‍ സൈബര്‍ ക്രൈം ഹെല്‍പ്‌ലൈനില്‍ എത്രയും വേഗം അറിയിക്കുക. പരാതികള്‍ സമര്‍പ്പിക്കാന്‍ cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയും നല്‍കാം. ശ്രദ്ധിക്കുക, എപ്പോഴും സൈബര്‍ തട്ടിപ്പ് നടന്നാല്‍ ‘ഗോള്‍ഡന്‍ മണിക്കൂര്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 60 മിനിറ്റിനുള്ളില്‍ പരാതി സമര്‍പ്പിക്കുന്നതാണ് ഏറ്റവും ഫലപ്രദമാവുകയും ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷ നല്‍കുകയും ചെയ്യുക.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam