മെറ്റയുടെ പൂഴിക്കടകന്‍; 'തേഡ്-പാര്‍ട്ടി ചാറ്റ്‌സ്' ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നു

Published : Nov 17, 2025, 10:59 AM IST
whatsapp logo

Synopsis

മറ്റ് ആപ്പുകളില്‍ നിന്ന് മെസേജുകള്‍ സ്വീകരിക്കാം, അയക്കാം… 'തേഡ്-പാര്‍ട്ടി ചാറ്റ്‌സ്' ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നു. വാട്‌സ്ആപ്പിലെ പുത്തന്‍ ഫീച്ചര്‍ ആദ്യം ലഭ്യമാവുക യൂറോപ്പില്‍. 

ലണ്ടന്‍: തേഡ്-പാര്‍ട്ടി ചാറ്റ് ആപ്പുകളെ പിന്തുണയ്‌ക്കുന്ന ഫീച്ചര്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വാട്‌സ്ആപ്പിലേക്ക് വരുന്നു. വാട്‌സ്ആപ്പില്‍ നിന്ന് മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് നേരിട്ട് മെസേജുകളും വീഡിയോകളും ഓഡിയോകളും ഡോക്യുമെന്‍റുകളും അയക്കാനും സ്വീകരിക്കാനും കഴിയുന്ന ക്രോസ് മെസേജിംഗ് ഫീച്ചറാണ് 'തേഡ്-പാര്‍ട്ടി ചാറ്റ്‌സ്'. യൂറോപ്പിലാണ് ആദ്യ തേഡ്-പാര്‍ട്ടി ചാറ്റ്‌സ് ഫീച്ചര്‍ മെറ്റ വാട്‌സ്ആപ്പില്‍ അവതരിപ്പിക്കുന്നതെങ്കിലും പിന്നീട് മറ്റ് രാജ്യങ്ങളിലും അവതരിക്കപ്പെടും എന്നാണ് പ്രതീക്ഷ. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് 2.25.33.8 ബീറ്റ വേര്‍ഷനില്‍ തേഡ്-പാര്‍ട്ടി ചാറ്റ്സ് ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മറ്റ് ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്പുകളേക്കാള്‍ മുന്‍തൂക്കം വാട്‌സ്ആപ്പിന് ഉറപ്പിക്കുന്ന ഫീച്ചറാണ് വരാന്‍ പോകുന്നത്. 

വാട്‌സ്ആപ്പില്‍ തേഡ്-പാര്‍ട്ടി ചാറ്റ്സ് സൗകര്യം

യൂറോപ്യന്‍ യൂണിയന്‍റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്സ് ആക്‌ട് (ഡിഎംഎ) പ്രകാരമാണ് തേഡ്-പാര്‍ട്ടി ചാറ്റ് ആപ്പുകളെ പിന്തുണയ്‌ക്കുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. വിപണിയില്‍ ന്യായമായ മത്സരം വളർത്തുന്നതിനായി മൂന്നാം കക്ഷികൾക്ക് ടെക് ഭീമന്‍മാര്‍ അവരുടെ സേവനങ്ങൾ തുറന്നുകൊടുക്കാൻ യൂറോപ്യന്‍ യൂണിയന്‍റെ ഈ നിയമം നിർബന്ധിക്കുന്നു. മെറ്റ അടക്കമുള്ള വമ്പന്‍മാര്‍ക്ക് യൂറോപ്പില്‍ പ്രവര്‍ത്തനം തുടരണമെങ്കില്‍ ഇത്തരം മാറ്റങ്ങള്‍ക്ക് വിധേയമായേ പറ്റൂ. മെറ്റ തേഡ്-പാര്‍ട്ടി ചാറ്റ്‌സ് ഫീച്ചറിന്‍റെ പണിപ്പുരയിലാണ് എന്ന വാര്‍ത്ത ഏറെ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തിന് ഒരു സ്ഥിരീകരണം വന്നത് വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ കൃത്യമായി പിന്തുടരുന്ന വാബീറ്റ ഇന്‍ഫോ ഇക്കാര്യം സ്ഥിരീകരിച്ചതോടെയാണ്. വാട്‌സ്ആപ്പിന്‍റെ ആന്‍ഡ്രോയ്‌ഡ് 2.25.33.8 ബീറ്റ അപ്‌ഡേറ്റ് ലഭ്യമായ ഉപഭോക്താക്കള്‍ക്ക് മറ്റ് പ്ലാറ്റ്‌ഫോമുകളിലുള്ളവരുമായി വാട്‌സ്ആപ്പ് വഴി സന്ദേശങ്ങള്‍ കൈമാറാം. വാട്‌സ്ആപ്പില്‍ പ്രവേശിച്ച് സെറ്റിംഗ്‌സ്- അക്കൗണ്ട്- തേഡ് പാര്‍ട്ടി ചാറ്റ്‌സ് എന്ന ഓപ്ഷന്‍ വഴിയാണ് ഈ ഫീച്ചര്‍ ഉപയോഗിക്കേണ്ടത്.

മെറ്റ തേഡ്-പാര്‍ട്ടി ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കും

വാട്‌സ്ആപ്പിലെ തേഡ്-പാര്‍ട്ടി ചാറ്റ്‌സ് ഫീച്ചര്‍ മെസേജുകളും ഫോട്ടോകളും വീഡിയോകളും വോയിസ് സന്ദേശങ്ങളും ഡോക്യുമെന്‍റുകളും അയക്കാനും സ്വീകരിക്കാനും വാട്‌സ്ആപ്പ് യൂസര്‍മാരെ അനുവദിക്കും എന്നാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പിലെ കോണ്‍ടാക്റ്റുകളുമായി യൂസര്‍മാര്‍ക്ക് സംവദിക്കാന്‍ കഴിയുന്ന അതേ ഫീച്ചറുകളാണിത്. തേഡ്-പാര്‍ട്ടി ആപ്പുകളില്‍ നിന്നുള്ള മെസേജുകള്‍ സ്വീകരിക്കാനായി വാട്‌സ്ആപ്പില്‍ ഒരു പ്രത്യേക ഇന്‍ബോക്‌സ് പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. വാട്‌സ്ആപ്പില്‍ മറ്റ് ചാറ്റ് ആപ്പുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകളും ഇന്‍-ആപ്പ് അലേര്‍ട്ടുകളും ലഭിക്കുന്നതിനും മീഡിയോ അപ്‌ലോഡ് ക്വാളിറ്റി സജ്ജീകരിക്കുന്നതിനുമുള്ള സംവിധാനങ്ങളും മെറ്റ ഒരുക്കിയേക്കും എന്നാണ് സൂചന. ഏതൊക്കെ തേഡ്-പാര്‍ട്ടി ആപ്പുകള്‍ വാട്‌സ്ആപ്പില്‍ അനുവദനീയമാവും എന്ന് വ്യക്തമല്ല. അതേസമയം, വാട്‌സ്ആപ്പിന്‍റെ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ തേഡ്-പാര്‍ട്ടി ചാറ്റ് ആപ്പുകള്‍ പാലിക്കേണ്ടതുണ്ട്. എല്ലാത്തരം ചാറ്റുകള്‍ക്കും എന്‍ക്രിപ്ഷന്‍ തേഡ്-പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉറപ്പുവരുത്തണമെന്നാണ് മെറ്റയുടെ നിര്‍ദേശം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍