വാട്ട്സ്ആപ്പ് പിഐപി എല്ലാവര്‍ക്കും

By Web TeamFirst Published Dec 18, 2018, 1:08 PM IST
Highlights

വാട്സ്ആപ്പ് ആപ്ലിക്കേഷനില്‍ നിന്ന് പുറത്ത് പോവാതെ തന്നെ വീഡിയോ പ്ലേ ചെയ്ത് കാണാൻ പുതിയ ഫീച്ചറിലൂടെ സാധിക്കും

ദില്ലി: വാട്ട്സ്ആപ്പില്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ (പിഐപി) ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാകും. ഈ ഫീച്ചര്‍ ഒരു വര്‍ഷം മുമ്പേ ഐഒഎസില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ലഭ്യമാക്കിയിരുന്നു.   പ്ലേ സ്റ്റോറില്‍ നിന്നും വാട്സ്ആപ്പിന്റെ പുതിയ ആന്‍ഡ്രോയ്ഡ്  അപ്ഡേഷന്‍ നടത്തുന്ന എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ലഭിക്കും. വാട്സ്ആപ് ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമായിരുന്നു നേരത്തേ ഈ ഫീച്ചര്‍ ലഭ്യമായിരുന്നത്. 

വാട്സ്ആപ്പ് ആപ്ലിക്കേഷനില്‍ നിന്ന് പുറത്ത് പോവാതെ തന്നെ വീഡിയോ പ്ലേ ചെയ്ത് കാണാൻ പുതിയ ഫീച്ചറിലൂടെ സാധിക്കും. 
മറ്റ് ആപ്ലിക്കേഷനുകളിലെ വീഡിയോ വാട്സ്ആപ്പില്‍ തന്നെ മിനിമൈസ് ചെയ്ത് കാണാൻ ഈ ഫീച്ചർ സഹായിക്കും. നമുക്ക് ലഭിക്കുന്ന യൂട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ വാട്സ്ആപ്പ് ആപ്ലിക്കേഷനില്‍ നിന്നും പുറത്ത് പോവാതെ തന്നെ  പ്ലേ ചെയ്യാന്‍ സാധിക്കും. 

മിനിമൈസ് ചെയ്യപ്പെട്ട സ്ക്രീനിലാണ് വാട്സ്ആപ്പില്‍ വീഡിയോ പ്ലേ ചെയ്യപ്പെടുക.  ഇത് ആവശ്യാനുസരണം മാക്സിമൈസ് ചെയ്യാനും സാധിക്കും. വീഡിയോ പ്ലേ ചെയ്യുമ്പോള്‍ തന്നെ നമുക്ക് ചാറ്റിങ് തുടരാനും സാധിക്കും.

click me!