വാട്‌സ്ആപ്പില്‍ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലും ലിങ്കും ചെയ്യാം; പുത്തന്‍ സൗകര്യവുമായി മെറ്റ

Published : Oct 11, 2025, 04:32 PM IST
whatsApp logo

Synopsis

എങ്ങനെയാണ് വാട്‌സ്ആപ്പുമായി നിങ്ങളുടെ എഫ്‌ബി പ്രൊഫൈല്‍ ലിങ്ക് ബന്ധിപ്പിക്കാനാവുക എന്ന് നോക്കാം. വാട്‌സ്ആപ്പില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്ക് സൗകര്യം വൈകാതെ എല്ലാ യൂസര്‍മാര്‍ക്കും ലഭ്യമാകും. 

കാലിഫോര്‍ണിയ: വാട്‌സ്ആപ്പില്‍ നിങ്ങളുടെ ഫേസ്‌ബുക്ക് പ്രൊഫൈല്‍ ലിങ്ക് ചെയ്യാനുള്ള സംവിധാനം ഉടന്‍ വരുന്നു. മെറ്റയുടെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും തമ്മില്‍ പരസ്‌പരം ബന്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഫീച്ചര്‍ വാട്‌സ്ആപ്പിലേക്ക് വരുന്നത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ലിങ്ക് ലിങ്ക് ചെയ്യാനുള്ള സൗകര്യം നിലവില്‍ വാട്‌സ്ആപ്പിലുണ്ട്. എങ്ങനെയാണ് വാട്‌സ്ആപ്പുമായി നിങ്ങളുടെ എഫ്‌ബി പ്രൊഫൈല്‍ ലിങ്ക് ബന്ധിപ്പിക്കാനാവുക എന്ന് നോക്കാം. വാട്‌സ്ആപ്പില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്ക് സൗകര്യം നിലവില്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ലഭിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്ക് ചെയ്യാം

വാട്‌സ്ആപ്പിലെ പ്രൊഫൈല്‍ പേജിലാണ് നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലിന്‍റെ ലിങ്ക് കണക്റ്റ് ചെയ്യാന്‍ കഴിയുകയെന്ന് വാബീറ്റാഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഇപ്പോള്‍ വാട്‌സ്ആപ്പില്‍ ലിങ്ക് ചെയ്യാന്‍ കഴിയുന്നതിന് പുറമെയാണിത്. മെറ്റയുടെ ഇക്കോസിസ്റ്റത്തിന്‍റെ സംയോജനം ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നു. വേഗത്തില്‍ കണക്റ്റ് ചെയ്യാനും ഐഡന്‍റിറ്റി വെരിഫൈ ചെയ്യാനും ഇത്തരത്തില്‍ വിവിധ മെറ്റ പ്ലാറ്റ്‌ഫോം അക്കൗണ്ടുകള്‍ പരസ്‌പരം ലിങ്ക് ചെയ്യുന്നതിലൂടെ സാധിക്കും. ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ് ബീറ്റാ പതിപ്പില്‍ ഈ സവിശേഷത പരീക്ഷിച്ചിട്ടുണ്ട്. നിലവിലെ വെരിഫൈഡ് സോഷ്യല്‍ മീഡിയ അക്കൗണ്ട് ലിങ്കുകള്‍ ബന്ധിപ്പിക്കാന്‍ വാട്‌സ്ആപ്പ് ബിസിനസ് ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്. എന്നാല്‍ സാധാരണ വാട്‌സ്ആപ്പ് യൂസര്‍മാരിലേക്ക് ഈ ഫീച്ചര്‍ വരുന്നത് ഇപ്പോഴാണ്.

വെരിഫൈ ചെയ്യാം, ചെയ്യാതിരിക്കാം

ഒരിക്കല്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്ക് ചേര്‍ത്താല്‍ അത് വാട്‌സ്ആപ്പ് പ്രൊഫൈലില്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ ഈ പുതിയ ഫീച്ചര്‍ തികച്ചും ഓപ്ഷനലാണ്, ലിങ്ക് ചെയ്‌തിരിക്കണം എന്ന് നിര്‍ബന്ധമില്ല. വാട്‌സ്ആപ്പ് അക്കൗണ്ടുമായി ഫേസ്ബുക്ക് പ്രൊഫൈല്‍ പ്രൊഫൈല്‍ ലിങ്ക് ചെയ്‌ത ശേഷം, ഇരു അക്കൗണ്ടുകളും ഒരേ വ്യക്തിയുടേതാണെന്ന് മെറ്റ അക്കൗണ്ട് സെന്‍ററിലൂടെ വെരിഫൈ ചെയ്യാനുള്ള സൗകര്യവും ലഭിക്കും. ഇങ്ങനെ വെരിഫൈ ചെയ്യാതിരിക്കാനുള്ള ഓപ്ഷനും വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കും. വെരിഫൈ ചെയ്‌ത ലിങ്കും വെരിഫൈ ചെയ്യാത്ത ലിങ്കും വ്യത്യസ്‌തമായാണ് വാട്‌സ്ആപ്പ് പ്രൊഫൈല്‍ ഇന്‍റര്‍ഫേസില്‍ പ്രത്യക്ഷപ്പെടുക. മെറ്റ അക്കൗണ്ട് സെന്‍റര്‍ വഴി എഫ്‌ബി പ്രൊഫൈല്‍ ലിങ്ക് വെരിഫൈ ചെയ്‌താല്‍ യൂസര്‍ നെയിമിന് സമീപത്തായി ചെറിയ ഫേസ്ബുക്ക് ഐക്കണ്‍ വാട്‌സ്ആപ്പില്‍ ദൃശ്യമാകും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'
ഹേയ് 'വൺപ്ലസ് ലവേഴ്സ്', രാജ്യത്ത് ലോഞ്ചിന് മുന്നെ വൺപ്ലസ് 15R ന്റെ വിലയും മറ്റ് വിവരങ്ങളും ചോർന്നു