വാട്‍സ്ആപ്പ് പരസ്യ രംഗത്ത് വൻ ചുവടുവെപ്പ്; പ്രമോട്ടഡ് ചാനലുകളും സ്റ്റാറ്റസ് പരസ്യങ്ങളും ഇനി ഉപയോഗിക്കാം

Published : Mar 02, 2026, 02:14 PM IST
WhatsApp Logo

Synopsis

വാട്‍സ്ആപ്പ് ആഗോളതലത്തിൽ പ്രമോട്ടഡ് ചാനലുകളും സ്റ്റാറ്റസ് പരസ്യങ്ങളും അവതരിപ്പിച്ചു. അപ്‍ഡേറ്റ്സ് ടാബിൽ ദൃശ്യമാകുന്ന ഈ പരസ്യങ്ങൾ ഉപയോക്താക്കൾക്ക് നിയന്ത്രിക്കാൻ സാധിക്കും, അതേസമയം സ്വകാര്യ ചാറ്റുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷനോടെ സുരക്ഷിതമായിരിക്കും.

കാലിഫോര്‍ണിയ: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‍സ്ആപ്പ്, പ്രമോട്ടഡ് ചാനലുകളും സ്റ്റാറ്റസ് പരസ്യങ്ങളും ആഗോളതലത്തിൽ അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്ക് പുതിയ ബിസിനസുകളും ചാനലുകളും കണ്ടെത്തുന്നത് കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സവിശേഷതകൾ അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. ഇതോടൊപ്പം, സ്ഥാപനങ്ങൾക്കും ബ്രാൻഡുകൾക്കും അവരുടെ ദൃശ്യത വർധിപ്പിക്കാനുള്ള പുതിയ അവസരങ്ങളും ഇത് ലഭ്യമാകും.

സ്‌പേണ്‍സേഡ് കോണ്ടന്‍റുകള്‍ വര്‍ധിപ്പിച്ച് വാട്‌സ്ആപ്പ്

പുതിയ അപ്‌ഡേറ്റുകൾ പ്രകാരം, സ്റ്റാറ്റസ് പരസ്യങ്ങളും പ്രമോട്ടഡ് ചാനലുകളും അപ്‍ഡേറ്റ്സ് ടാബിൽ വ്യക്തമായ ലേബലുകളോടെയാണ് പ്രത്യക്ഷപ്പെടുക. ഉപയോക്താക്കൾക്ക് സാധാരണ സ്റ്റാറ്റസുകൾ പോലെ തന്നെ ഇവ സ്വൈപ്പ് ചെയ്ത് ഒഴിവാക്കാനും കഴിയും. മുമ്പ് പരസ്യ ഉള്ളടക്കം പരിമിതമായ ഉപയോക്താക്കൾക്കു മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ വാട്‍സ്ആപ്പ് ഈ സൗകര്യം ആഗോളതലത്തിൽ ലഭ്യമാക്കിയതായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് വഴി അറിയിച്ചു.

പരസ്യങ്ങൾ അപ്‍ഡേറ്റ്സ് വിഭാഗത്തിൽ മാത്രം പ്രത്യക്ഷപ്പെടും എന്നാണ് വാട്‌സ്ആപ്പ് അധികൃതരുടെ വിശദീകരണം. സ്വകാര്യ ചാറ്റുകളും കോളുകളും സ്റ്റാറ്റസുകളും തുടർന്നും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംരക്ഷണത്തിലായിരിക്കും. അതിനാൽ വ്യക്തിഗത സന്ദേശാനുഭവത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് വാട്‌സ്ആപ്പ് വ്യക്തമാക്കുന്നത്.

ഉപയോക്താക്കൾക്ക് തങ്ങൾക്കിഷ്‌ടമില്ലാത്ത പരസ്യദാതാക്കളെ ബ്ലോക്ക് ചെയ്യാനും പരസ്യങ്ങൾ മറയ്ക്കാനും നിയന്ത്രണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ അപ്‍ഡേറ്റ്സ് ടാബിൽ കാണുന്ന ഉള്ളടക്കത്തിൽ കൂടുതൽ നിയന്ത്രണം ഉപയോക്താക്കൾക്കുണ്ടാകും. യൂറോപ്പിലെ ചില മേഖലകൾ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ സ്റ്റാറ്റസിനും ചാനലുകൾക്കും പരസ്യമില്ലാത്ത സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷനും ലഭ്യമാക്കും. ഈ സേവനത്തിന്‍റെ നിരക്കും ലഭ്യതയും പ്രദേശങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടാം.

ഇതിനിടെ, വാട്‌സ്ആപ്പ് അടുത്തിടെ ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി എന്ന പുതിയ ഫീച്ചറും അവതരിപ്പിച്ചു. പുതിയതായി ഗ്രൂപ്പിൽ ചേരുന്ന അംഗങ്ങൾക്ക് പഴയ സന്ദേശങ്ങൾ ഘടനാപരമായി പങ്കുവെക്കാൻ ഈ സവിശേഷത സഹായിക്കും. അഡ്‍മിൻമാർക്ക് 25 മുതൽ പരമാവധി 100 സന്ദേശങ്ങൾ വരെ ഷെയർ ചെയ്യാൻ കഴിയും. സന്ദേശങ്ങൾ പങ്കുവെച്ചാൽ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും അറിയിപ്പ് ലഭിക്കും. സമയവും അയച്ചയാളുടെ വിവരവും വ്യക്തമായി പ്രദർശിപ്പിക്കും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചാന്ദ്രമണ്ണിൽ നിന്നും ഓക്‌സിജൻ; നാസയുടെ നിർണായക പരീക്ഷണം വിജയം
ആകാശത്തെ ക്രൂരന്‍ പറവ, അമേരിക്കയുടെ അദൃശ്യ വജ്രായുധം; ഇറാനെ ആക്രമിച്ച ബി-2 സ്‌പിരിറ്റ് ബോംബറിനെ കുറിച്ച് അറിയേണ്ടതെല്ലാം