വാട്‍സ്ആപ്പില്‍ നാല് കലക്കന്‍ ഫീച്ചറുകള്‍ കൂടി; സ്റ്റാറ്റസ് അപ്‍ഡേഷൻ ഇനി പഴയതുപോലെ അല്ല

Published : Aug 10, 2025, 11:42 AM ISTUpdated : Aug 10, 2025, 11:54 AM IST
WhatsApp logo

Synopsis

ഫോട്ടോകള്‍ ഇന്‍-ബിള്‍ട്ടായി തന്നെ കൊളാഷുകളായി അവതരിപ്പിക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റയുടെ വാട്‌സ്ആപ്പ് 

ജനപ്രിയ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഓരോ ദിവസവും പുത്തന്‍ ഫീച്ചറുകൾ കൊണ്ട് എതിരാളികളെയും ആരാധകരെയും അമ്പരപ്പിക്കുകയാണ്. ഇപ്പോഴിതാ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ നാല് പുതിയ സവിശേഷതകൾ കൂടി വാട്‌സ്ആപ്പ് ചേര്‍ത്തിരിക്കുന്നു. ഫോട്ടോ സ്റ്റിക്കറുകൾ, ലേഔട്ടുകൾ, ആഡ് യുവേഴ്‌സ് ഫീച്ചർ, വിപുലീകരിച്ച മോർ വിത്ത് മ്യൂസിക് ഓപ്ഷൻ എന്നിവയാണ് വാട്‌സ്ആപ്പ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. വരും മാസങ്ങളിൽ ഈ അപ്‌ഡേറ്റുകൾ എല്ലാ ഉപയോക്താക്കളിലേക്കും എത്തുമെന്ന് മെറ്റ വ്യക്തമാക്കുന്നു. വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ ചേർത്ത പുതിയ ഫീച്ചറുകളെ പരിചയപ്പെടാം.

  1. ലേ ഔട്ട്‌സ് ഫീച്ചര്‍

വാട്‌സ്ആപ്പിലെ ഏറ്റവും വലിയ അപ്‌ഡേറ്റുകളിൽ ഒന്നാണ് പുതിയ ലേഔട്ട് ഓപ്ഷൻ. ഇത് ഉപയോക്താക്കളെ വാട്‌സ്ആപ്പില്‍ നേരിട്ട് കൊളാഷുകൾ സൃഷ്‌ടിക്കാൻ അനുവദിക്കുന്നു. ബിൽറ്റ്-ഇൻ എഡിറ്റർ ഉപയോഗിച്ച്, നിങ്ങൾക്ക് ആറ് ചിത്രങ്ങൾ വരെ തിരഞ്ഞെടുത്ത് ഒരു കൊളാഷായി ക്രമീകരിക്കാം. യാത്രാ ഹൈലൈറ്റുകൾ, ഇവന്‍റ് മെമ്മറികൾ, ദൈനംദിന സ്‌നാപ്പ്‌ഷോട്ടുകൾ എന്നിവ പങ്കിടാം. ഇൻസ്റ്റാഗ്രാമിന് സമാനമാണിത്. അതായത്, വാട്‌സ്ആപ്പില്‍ ഫോട്ടോകള്‍ കൊളാഷായി ഇടാന്‍ മറ്റ് എഡിറ്റിംഗ് ആപ്പുകളെയൊന്നും ഇനി ആശ്രയിക്കേണ്ട.

2. മ്യൂസിക് സ്റ്റിക്കറുകള്‍

വാട്‌സ്ആപ്പ് അടുത്തിടെയാണ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലേക്ക് മ്യൂസിക് ഫീച്ചർ അവതരിപ്പിച്ചത്. ഇത് സ്റ്റാറ്റസിനൊപ്പം പാട്ടുകള്‍ ചേര്‍ക്കാനുള്ള സൗകര്യവും നൽകുന്നു. എന്നാൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച പുതിയ ഫീച്ചർ ഈ മ്യൂസിക് ഫീച്ചറിനെ ഒരുപടി കൂടി മുന്നോട്ട് പോകുന്നു. മ്യൂസിക് സ്റ്റിക്കറുകൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ഗാനം ഒരു സെൽഫിയിലോ ഫോട്ടോയിലോ ഓവർലേ ചെയ്യാൻ ഇനി കഴിയും. ഇത് ഒരു സാധാരണ ചിത്രത്തെ ആകർഷകമായ ഓഡിയോ-വിഷ്വൽ പോസ്റ്റാക്കി മാറ്റുന്നു.

3. ഫോട്ടോ സ്റ്റിക്കറുകൾ

പുതിയ ഫോട്ടോ സ്റ്റിക്കർ ടൂൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഏത് ചിത്രവും ഇഷ്‌ടാനുസൃത സ്റ്റിക്കറാക്കി മാറ്റാം. സ്റ്റാറ്റസ് അപ്‌ഡേറ്റിൽ ചേർക്കുന്നതിന് മുമ്പ് അതിനെ ക്രോപ്പ് ചെയ്യാനും വലുപ്പം മാറ്റാനും ആകൃതി മാറ്റാനുമുള്ള ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുന്നു.

4. ആഡ് യുവേഴ്‌സ്

ഇൻസ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും ഏറെ ജനപ്രിയമായ ഫീച്ചറുകളിൽ ഒന്നാണിത്. ആഡ് യുവേഴ്‌സ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്റ്റാറ്റസില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് മേല്‍ നിങ്ങള്‍ക്ക് ഇഷ്‍ടമുള്ള കാര്യങ്ങൾ എന്തെങ്കിലും ചേര്‍ക്കാം. അതായത് ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം, ഏറ്റവും ഇഷ്‍ടമായ ഭക്ഷണം പോലുള്ള ക്യാപ്ഷനുകള്‍ ആഡ് യുവേഴ്‌സ് ഫീച്ചര്‍ വഴി സ്റ്റാറ്റസില്‍ പങ്കുവെക്കാം. ഒപ്പം സുഹൃത്തുക്കളെ അവരുടെ സ്വന്തം ഫോട്ടോകളോ വീഡിയോകളോ ഉപയോഗിച്ച് ക്ഷണിക്കാനും പ്രതികരണം തേടാനും ഈ ഫീച്ചർ അനുവദിക്കുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

അറിയോ? ഇന്‍റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്‌മെന്‍റുകൾ നടത്താം, പണം അയക്കേണ്ടത് എങ്ങനെയെന്ന് വിശദമായി
നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? അറിയാനുള്ള സൂചനകള്‍ ഇതാ, എങ്ങനെ അക്കൗണ്ട് വീണ്ടെടുക്കാമെന്നും