സുരക്ഷ മുഖ്യം ; പുതിയ സുരക്ഷാ ഫീച്ചറുമായി വാട്ട്സാപ്പ്

Published : Apr 14, 2023, 06:18 AM IST
സുരക്ഷ മുഖ്യം ; പുതിയ സുരക്ഷാ ഫീച്ചറുമായി വാട്ട്സാപ്പ്

Synopsis

പുതിയ ഡിവൈസിൽ അക്കൗണ്ട് ലോഗിൻ ചെയ്യുമ്പോൾ ഇനി മുതൽ പഴയ ഫോണില്‌ ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. അതിന് മറുപടി നൽകിയാലേ പുതിയ ഡിവൈസിൽ വാട്ട്സാപ്പ് സജീവമാകൂ. 

ഉപയോക്താക്കളുടെ സുരക്ഷാഫീച്ചറുകൾ വർധിപ്പിച്ച് വാട്ട്സാപ്പ്.  'അക്കൗണ്ട് പ്രൊട്ടക്റ്റ്', 'ഡിവൈസ് വെരിഫിക്കേഷൻ', 'ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകൾ' എന്നിവയാണ്  പുതുതായി അവതരിപ്പിച്ചിരിക്കുന്ന സെക്യൂരിറ്റി ഫീച്ചറുകൾ. വാട്ട്സാപ്പ് അക്കൗണ്ട് പുതിയ ഫോണിലേക്ക് മാറ്റുമ്പോള്‌ അത് ചെയ്യുന്നത് ശരിക്കും ഉള്ള ഉടമയാണോ എന്നറിയാനുള്ള ഫീച്ചറാണ് അക്കൗണ്ട് പ്രൊട്ടക്റ്റ്. പുതിയ ഡിവൈസിൽ അക്കൗണ്ട് ലോഗിൻ ചെയ്യുമ്പോൾ ഇനി മുതൽ പഴയ ഫോണില്‌ ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. അതിന് മറുപടി നൽകിയാലേ പുതിയ ഡിവൈസിൽ വാട്ട്സാപ്പ് സജീവമാകൂ. 

മൊബൈലുകളെ ബാധിക്കുന്ന മാൽവെയറുകളും തലവേദനയായിരിക്കുകയാണ്. അത് തടയാനായി വാട്ട്സാപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ഡിവൈസ് വെരിഫിക്കേഷൻ. ഈ അപ്ഡേഷൻ വരുന്നതോടെ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാകും. അതായത് ഉപകരണങ്ങൾ മാൽവെയറുകൾ കൈയ്യടക്കിയാൽ ആപ്പ് തന്നെ ഓട്ടോമാറ്റിക്കായി അക്കൗണ്ട് സുരക്ഷിതമാക്കും. നാം ഉദ്ദേശിച്ച ആളോട് തന്നെയാണോ ചാറ്റ് ചെയ്യുന്നത്, സുരക്ഷിതമായ കമ്മ്യൂണിക്കേഷനാണോ എന്ന്  പരിശോധിച്ച് ഉറപ്പിക്കാനായി  വാട്ട്സാപ്പ് ഇപ്പോൾ പുതിയ ക്രിപ്‌റ്റോഗ്രാഫിക് സുരക്ഷാ ഫീച്ചർ അവതരിപ്പിക്കുന്നുണ്ട്. ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകളുടെ ഭാഗമായാണിത്. കോൺടാക്റ്റുകളുടെ സുരക്ഷാ കോഡുകൾ സ്വയം പരിശോധിച്ച് വ്യക്തത വരുത്തുന്ന രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഫീച്ചർ.

കോൺടാക്റ്റുകൾ എഡിറ്റ് ചെയ്യാനും പ്രൊട്ടക്ട് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചർ നേരത്തെ വാട്ട്സാപ്പ് അവതരിപ്പിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. നിലവിൽ ഈ ഫീച്ചർ ബീറ്റാ ടെസ്റ്റർമാര്‌‍ക്ക് മാത്രമേ ലഭിക്കൂ. കോൺടാക്റ്റുകൾ ആഡ് ചെയ്യാനോ എഡിറ്റുചെയ്യുന്നതിനോ നിലവിൽ ഫോണിന്റെ കോൺടാക്റ്റ് ആപ്പ് ഉപയോഗിക്കണം എന്ന രീതിയ്ക്കണ് ഇതോടെ മാറ്റം വരിക. വാട്ട്‌സ്ആപ്പിന്റെ പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്ന വെബ്‌സൈറ്റായ വാബെറ്റൈൻഫോ പറയുന്നതനുസരിച്ച്, പുതിയ ഫീച്ചർ നിലവിൽ ആൻഡ്രോയിഡ് ബീറ്റ ടെസ്റ്റർമാർക്ക് മാത്രമേ ലഭ്യമാകൂ. പുതിയ ഫീച്ചർ ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ അവരുടെ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. പുതിയ കോൺടാക്ട് ഫോണിലേക്കോ ഗൂഗിളിലേക്കോ സേവ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. എല്ലാ ബീറ്റ ഉപയോക്താക്കൾക്കും ഈ ഫീച്ചറിലേക്ക് ആക്‌സസ് ഉണ്ടായിരിക്കില്ല, കൂടുതൽ ഉപയോക്താക്കൾക്ക് ഫീച്ചർ ലഭ്യമാക്കുന്നതിന് കുറച്ച് സമയമെടുത്തേക്കാം.
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

അറിയോ? ഇന്‍റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്‌മെന്‍റുകൾ നടത്താം, പണം അയക്കേണ്ടത് എങ്ങനെയെന്ന് വിശദമായി
നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? അറിയാനുള്ള സൂചനകള്‍ ഇതാ, എങ്ങനെ അക്കൗണ്ട് വീണ്ടെടുക്കാമെന്നും