ഇൻസ്റ്റഗ്രാം റീൽസും യൂടൂബ് ഷോർട്‌സുമെല്ലാം കളത്തിന് പുറത്ത്, ഇനി ഭരിക്കാൻ പോകുന്നത് 'സോറ' ആപ്പ്

Published : Oct 14, 2025, 12:01 PM IST
Sora AI Video Generator

Synopsis

ഇന്ന് നമ്മുടെയെല്ലാം ജീവിതത്തിന്‍റെ ഭാഗമായിമാറിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം റീൽസും യൂട്യൂബ് ഷോർട്‌സുമെല്ലാം. ഇപ്പോൾ ഇതാ ഇവക്കെല്ലാം വെല്ലുവിളിയായി കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ് ഓപ്പൺഎഐയുടെ 'സോറ ആപ്പ്'.

ഒരുകാലത്ത് ടിക് ടോക്കായിരുന്നു ട്രെൻഡ്. പ്രായഭേദമന്യ ആളുകൾ ടിക് ടോക്കിൽ വീഡിയോ ചെയ്‌ത് പോസ്റ്റ് ചെയ്യുന്നത് സാധാരണമായിരുന്നു. എന്നാൽ ടിക് ടോക്കിന് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയതോടെ ഇൻസ്റ്റഗ്രാം റീൽസ് ടിക് ടോക്കിന്‍റെ പണി ഏറ്റെടുത്തു. ഇന്ന് നമ്മുടെയെല്ലാം ജീവിതത്തിന്‍റെ ഭാഗമായിമാറിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം റീൽസും യൂട്യൂബ് ഷോർട്‌സുമെല്ലാം. ഇപ്പോൾ ഇതാ ഇവക്കെല്ലാം വെല്ലുവിളിയായി കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ് ഓപ്പൺഎഐയുടെ 'സോറ ആപ്പ്'. എന്തൊക്കെയാണ് മറ്റ് ഷോര്‍ട്‌ വീഡിയോ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് സോറയെ വ്യത്യസ്‌തമാക്കുന്നത്?

അല്‍പം സോറ സ്വകാര്യം

ചാറ്റ്‌ജിപിടിയുടെ മാതൃ കമ്പനിയായ ഓപ്പൺഎഐ തങ്ങളുടെ പുതിയ സോഷ്യൽ വീഡിയോ ആപ്പ് ആയ സോറ പുറത്തിറക്കുന്നത് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉപയോക്താക്കൾ സ്വന്തമായി വീഡിയോ നിർമിക്കേണ്ടതില്ല എന്നതാണ് ആപ്പിന്‍റെ ഒരു പ്രത്യേകത. നിർമിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയാണ് കമ്പനി ആപ്പ് നിർമിച്ചിരിക്കുന്നത് എന്നതിനാൽ, നിങ്ങള്‍ക്കാവശ്യമായ വീഡിയോ ആപ്പ് തന്നെ നിർമിക്കും. കമ്പനിയുടെ പുതിയ വീഡിയോ മോഡലായ സോറ 2-വിൽ അധിഷ്‌ഠിതമായാണ് സോറ ആപ്പ് ഓപ്പണ്‍എഐ നിർമിക്കുന്നത്.

ഓപ്പണ്‍എഐയുടെ ടെക്‌സ്റ്റ്-ടു-വീഡിയോ എഐ മോഡലാണ് സോറ. ടെക്‌സ്റ്റ് പ്രോംപ്റ്റ് അടിസ്ഥാനമാക്കി ചെറു വീഡിയോകള്‍ ജനറേറ്റ് ചെയ്യാനുള്ള എഐ ടൂളാണ് ഇത്. 2024-ലാണ് ഓപ്പണ്‍എഐ സോറ മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്. സോറയുടെ അടുത്ത പതിപ്പാണ് സോറ 2. കാമിയോസ് എന്ന ഫീച്ചറാണ് സോറ 2-ന്‍റെ പ്രത്യേകതകളിൽ ഒന്ന്. ഈ സോറ 2-വിന് ഒപ്പമാണ് സോറ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

സോറ ഉടന്‍ ഇന്ത്യയിലേക്ക്

നിലവിൽ പരിമിതമായ ഉപയോക്താക്കൾക്ക് മാത്രമേ സോറ ആപ്പ് ആക്‌സസ് ചെയ്യാൻ സാധിക്കൂ. യുഎസിലെയും കാനഡയിലെയും ഐഫോണുകളിൽ മാത്രമാണ് ഇപ്പോൾ സോറ പുറത്തിറക്കിയിരിക്കുന്നത്. ആ ആപ്പിൽ ഉപയോക്താക്കൾക്ക് പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ചെറു വീഡിയോകൾ നിർമിക്കാനും മറ്റുള്ളവർ നിർമിച്ച വീഡിയോകൾ റീമിക്‌സ് ചെയ്യാനും സാധിക്കും. ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ച് കസ്റ്റമൈസ് ചെയ്യാന്‍ കഴിയുന്ന ഫീഡാണ് സോറയിലുണ്ടാകുക. സോറ ആപ്പ് വഴി കാമിയോ ഫീച്ചര്‍ ഉപയോഗിച്ച് നമ്മളെ തന്നെ എഐ വീഡിയോകളുടെ ഭാഗമാക്കാന്‍ കഴിയും. ഇതിനായി ഒരുതവണ സ്വന്തം വീഡിയോയും ശബ്‌ദവും റെക്കോര്‍ഡ് ചെയ്‌ത് ഉപഭോക്താവ് സോറയിലേക്ക് അപ്‌ലോഡ് ചെയ്‌താല്‍ മതി. ഇതുവഴി യൂസര്‍മാരുടെ ഐഡന്‍റിറ്റി വെരിഫിക്കേഷന്‍ കൂടി ഓപ്പണ്‍എഐ ലക്ഷ്യമിടുന്നു.

ടിക് ടോക്കുമായി വളരെ സാദൃശ്യമുള്ളതാണ് സോറ ആപ്പ്. ഇതിൽ ഉൾപ്പെടുന്ന റീമിക്‌സ് ഫീച്ചർ ടിക് ടോക്ക് ഡ്യുയറ്റിനും റീമിക്‌സിനും സമാനമാണ്. വെർട്ടിക്കൽ ഫീഡും സ്വൈപ്പ് സ്ക്രോൾ ഡിസൈനും തന്നെയായിരിക്കും ആപ്പിനുണ്ടാവുക. ആപ്പ് ഇപ്പോഴും നിർമാണ ഘട്ടത്തിലാണ്. ഉപയോക്താക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോപ്പിറൈറ്റിങ് ഉണ്ടാകും. അതോടൊപ്പം നിരന്തരമുള്ള സ്ക്രോളിങ് ശ്രദ്ധയിൽപ്പെട്ടാൽ വീഡിയോ ക്രിയേറ്റ് ചെയ്യുന്നതിനുള്ള നോട്ടിഫിക്കേഷൻ ആപ്പ് നൽകും. 18 വയസിന് താഴെയുള്ളവർക്ക് സോറ ആപ്പിന്‍റെ ഉപയോഗം ഓപ്പണ്‍എഐ കർശനമായി വിലക്കിയിരിക്കുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി