സ്റ്റാര്‍ഷിപ്പ് റോക്കറ്റിനുള്ളില്‍ വാഴപ്പഴത്തിന് എന്താണ് കാര്യം? ബഹിരാകാശത്തേക്ക് അയച്ചത് എന്തിന്?

Published : Nov 20, 2024, 11:26 AM ISTUpdated : Nov 20, 2024, 11:31 AM IST
സ്റ്റാര്‍ഷിപ്പ് റോക്കറ്റിനുള്ളില്‍ വാഴപ്പഴത്തിന് എന്താണ് കാര്യം? ബഹിരാകാശത്തേക്ക് അയച്ചത് എന്തിന്?

Synopsis

ആറാം പരീക്ഷണത്തില്‍ സ്പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിനുള്ളില്‍ ഒരു വാഴപ്പഴത്തെ ബഹിരാകാശത്തേക്ക് അയച്ചു! കാരണമറിയാം

ടെക്‌സസ്: സ്പേസ് എക്‌സ് കമ്പനി മനുഷ്യ ചരിത്രത്തില്‍ ഇതുവരെ നിര്‍മിക്കപ്പെട്ട ഏറ്റവും വലുതും ഭാരമേറിയതും കരുത്തേറിയതുമായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിനെ ആറാം പരീക്ഷണത്തിന് ബഹിരാകാശത്തേക്ക് അയച്ചപ്പോള്‍ അതിനുള്ളില്‍ ഒരു ബനാനയും (വാഴപ്പഴം) ഉണ്ടായിരുന്നു. എന്തിനാണ് സ്റ്റാര്‍ഷിപ്പിനൊപ്പം ഒരു വാഴപ്പഴത്തെ സ്പേസ് എക്‌സ് ബഹിരാകാശത്തേക്ക് അയച്ചത്? 

ആദ്യം ബനാന സ്റ്റിക്കര്‍

അത്യാധുനിക സാങ്കേതികവിദ്യകളുടെ പ്രദര്‍ശനം എന്ന് വിളിക്കാവുന്ന പടുകൂറ്റന്‍ റോക്കറ്റാണ് സ്പേസ് എക്‌സ് നിര്‍മിച്ച സ്റ്റാര്‍ഷിപ്പ്. മനുഷ്യരെ വഹിച്ചുകൊണ്ട് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അടക്കമുള്ള വരുംകാല ഗ്രഹാന്തര പര്യവേഷണങ്ങള്‍ക്കായി ഇലോണ്‍ മസ്‌ക് വിഭാവനം ചെയ്‌തിരിക്കുന്ന ബഹിരാകാശ വിക്ഷേപണ വാഹനമാണിത്. ഏകദേശം 400 അടി (121 മീറ്റര്‍) വലിപ്പമാണ് ഈ ഭീമന്‍ റോക്കറ്റിനുള്ളത്. ടെക്‌സസില്‍ ആറാം പരീക്ഷണ കുതിപ്പിനായി തയ്യാറാക്കിയിരിക്കുന്ന സ്റ്റാര്‍ഷിപ്പിന്‍റെ ചിത്രം പുറത്തുവന്നപ്പോഴാണ് അതിന്‍റെ ഒരു വശത്ത് ഒരു വാഴപ്പഴത്തിന്‍റെ സ്റ്റിക്കര്‍ സ്പേസ് എക്‌സ് പതിപ്പിച്ചിരിക്കുന്നത് ഏവരും ശ്രദ്ധിച്ചത്. 'ബനാന ഫോര്‍ സ്‌കെയില്‍' എന്ന ഇന്‍റര്‍നെറ്റില്‍ മുമ്പ് വൈറലായിട്ടുള്ള മീമായിരുന്നു ഇത്. ഫോട്ടോകളില്‍ മറ്റ് വസ്‌തുക്കളുടെ വലിപ്പം കാണിക്കാന്‍ റഫറന്‍സിനായി ചേര്‍ക്കുന്നതാണ് ഈ മീം.

പിന്നാലെ ഒറിജിനല്‍ വാഴപ്പഴം 

സമാനമായി സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഭീമാകാരന്‍ രൂപം ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ വേണ്ടിയായിരുന്നു സ്പേസ് എക്‌സ് സ്റ്റാര്‍ഷിപ്പില്‍ ബനാന ഫോര്‍ സ്‌കെയില്‍ സ്റ്റിക്കര്‍ പതിപ്പിച്ചത്. മൂന്ന് അടിയാണ് ഈ ബനാന സ്റ്റിക്കറിന്‍റെ വലിപ്പമെങ്കില്‍ സ്റ്റാര്‍ഷിപ്പിന്‍റെ ഉയരം 400 അടിയാണെന്ന് ഓര്‍ക്കുക. അവിടംകൊണ്ടും വാഴപ്പഴം കൊണ്ടുള്ള മീം സ്പേസ് എക്‌സ് അവസാനിപ്പിച്ചില്ല. ആറാം പരീക്ഷണക്കുതിപ്പിന് സ്റ്റാര്‍ഷിപ്പ് പറന്നുയര്‍ന്നപ്പോള്‍ റോക്കറ്റിന്‍റെ ഉള്ളിലൊരു ബനാന ഉണ്ടായിരുന്നു എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 

ഇന്ന് പുലര്‍ച്ചെ ടെക്‌സസിലെ സ്റ്റാര്‍ബേസ് കേന്ദ്രത്തിൽ നിന്ന് സ്റ്റാര്‍ഷിപ്പ് മെഗാ ലോഞ്ച് വെഹിക്കിളിന്‍റെ ആറാം പരീക്ഷണം സ്‌പേസ് എക്‌സ് വിജയകരമായി പൂര്‍ത്തിയാക്കി. റോക്കറ്റിന്‍റെ 71 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ ബൂസ്റ്റര്‍ ഘട്ടത്തെ യന്ത്രകൈയിലേക്ക് ഇറക്കുന്നതില്‍ നിന്ന് അവസാന നിമിഷം സ്പേസ് എക്‌സ് പിന്‍മാറി എന്നത് മാത്രമായിരുന്നു നിശ്ചയിച്ചിരുന്ന പ്ലാനുകളില്‍ സംഭവിച്ച ഏക ട്വിസ്റ്റ്. എന്നാല്‍ വിക്ഷേപണത്തിന് ശേഷം ബഹിരാകാശത്ത് വച്ച് സ്റ്റാർഷിപ്പ് എഞ്ചിന്‍ റീ-സ്റ്റാർട്ട് ചെയ്യാനും ഷിപ്പിനെ സുരക്ഷിതമായി ഇന്ത്യൻ സമുദ്രത്തിൽ തിരിച്ചിറക്കാനും സ്പേസ് എക്‌സിനായി. നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്, സ്പേസ് എക്സ് സിഇഒ  ഇലോൺ മസ്‌ക് എന്നിവർ വിക്ഷേപണം കാണാൻ എത്തിയിരുന്നു.

Read more: അവസാന നിമിഷ ട്വിസ്റ്റ്; യന്ത്രകൈക്ക് പകരം സ്റ്റാര്‍ഷിപ്പ് ബൂസ്റ്റര്‍ ഇറക്കിയത് കടലില്‍; മസ്‌കിന് പിഴച്ചതെവിടെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്‌താൽ ക്രിമിനൽ കുറ്റം ചുമത്താം: ഹൈക്കോടതി
ഐക്യു 15ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, വരുന്നത് 200എംപി ക്യാമറ സഹിതം?