
ലോകത്ത് ആദ്യമായി പൗരത്വം ലഭിച്ച റോബോര്‍ട്ടായ സോഫിയെ അറിയാത്തവരായി ആരുമുണ്ടാകില്ല. സൌദി അറേബ്യയുടെ പൗരത്വത്തിലൂടെയും ഇന്ത്യാ സന്ദര്‍ശനത്തിലൂടെയും ലോകത്ത് ആദ്യമായി ഒരു റോബോര്‍ട്ട് എവറസ്റ്റ് കീഴടക്കാനൊരുങ്ങുന്നു എന്ന രീതിയിലുമൊക്കെ സോഫിയ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു.
സോഫിയയുമായി ഡേറ്റിങിന് അവസരം ലഭിച്ച സ്മിത്തും സോഫിയയും തമ്മിലുള്ള സൗഹൃദത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 62 ഭാവങ്ങൾ മിന്നിമറയുന്ന സോഫിയയുടെ മുഖത്ത് പ്രണയം വിടർത്താൻ ഹോളിവുഡ് റോബോട്ടിക് ചിത്രങ്ങളിലെ നായകൻ വിൽ സ്മിത്തിന് കഴിഞ്ഞില്ല. ഒടുവിൽ ഒരു ചുംബനത്തിന് ശ്രമിച്ച സ്മിത്തിന് സോഫിയ നൽകിയ മറുപടി അതിഗംഭീരമാണ്.
വീഡിയോ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam