പൂര്‍വ്വവിദ്യാര്‍ത്ഥി വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ 'കുടുംബം കലക്കികളോ'?

By Web DeskFirst Published Apr 2, 2018, 5:05 PM IST
Highlights
  • പൂര്‍വ്വവിദ്യാര്‍ത്ഥി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളാല്‍ പുല്‍വാല്‍ പിടിച്ച് പോലീസ്. കുടുംബ ബന്ധങ്ങളില്‍ പാരവയ്ക്കുന്ന ഇത്തരം ഗ്രൂപ്പുകള്‍ കാരണം ദമ്പതികള്‍ക്കിടയില്‍ സംഭവിക്കുന്ന കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് എന്നാണ് റിപ്പോര്‍ട്ട്

വെഞ്ഞാറന്‍മൂട്: പൂര്‍വ്വവിദ്യാര്‍ത്ഥി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളാല്‍ പുല്‍വാല്‍ പിടിച്ച് പോലീസ്. കുടുംബ ബന്ധങ്ങളില്‍ പാരവയ്ക്കുന്ന ഇത്തരം ഗ്രൂപ്പുകള്‍ കാരണം ദമ്പതികള്‍ക്കിടയില്‍ സംഭവിക്കുന്ന കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് എന്നാണ് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഗോസിപ്പുകളും മറ്റും സംശയങ്ങളും കൈയ്യാങ്കളികളിലേക്കും പോലീസ്‌ കേസുകളിലേക്കും നീങ്ങുന്നത്.

സ്കൂള്‍ ബാച്ചുകള്‍, കോളേജ് ബാച്ചുകള്‍ എന്നിവ കടന്ന് ഒരോ ക്ലാസിനും ഒരോ ഗ്രൂപ്പുണ്ടാക്കുന്നതാണ് പുതിയ രീതി. നല്ല കാര്യങ്ങള്‍ നടക്കുമ്പോള്‍ തന്നെ കുടുംബം കലക്കി എന്ന പേരും ഇത്തരം ഗ്രൂപ്പുകള്‍ക്ക് പേരുവരുന്നു എന്നാണ് പോലീസ് പറയുന്നത്.  വാട്‌സാപ്പ്‌ ഗ്രൂപ്പുകളിലെ ചാറ്റുകള്‍ പലപ്പോഴും പഴയകാല വീരകഥകളും, ഗോസിപ്പുകളും വിഷയമാകുന്നതോടെയാണ്  ദാമ്പത്യകലഹങ്ങള്‍ തുടങ്ങുന്നത്.

 ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ വാട്‌സാപ്പ്‌ ചാറ്റുകളെക്കുറിച്ചുള്ള സംശയങ്ങളാണ്‌ പിന്നീട്‌ കലഹത്തിലേക്ക്‌ വഴിമാറുന്നത്‌. പൂര്‍വവിദ്യാര്‍ഥികൂട്ടായ്‌മയുടെ വാട്‌സാപ്പ്‌ ഗ്രൂപ്പിലൂടെ ഭര്‍ത്താവിനെ സംബന്ധിച്ച് കൂട്ടുകാര്‍ ചിലകാര്യങ്ങള്‍ വ്യക്തമാക്കിയത് കണ്ടുപിടിച്ച ഭാര്യ പിന്നീട്‌ അതെചൊല്ലി കലഹമാകുകയും പോലീസ്‌ കേസില്‍ അവസാനിക്കുകയുമായിരുന്നു. 

ഭാര്യ പഠനകാലത്തെ കാമുകനുമായി സകലസമയവും സല്ലാപം പതിവാക്കുകയും ഒടുവില്‍ കാമുനെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന്‌ കൈകാര്യം ചെയ്‌ത കേസില്‍ അകപ്പെട്ടതിലും വില്ലനായത്‌ വാട്ട്സ്ആപ്പ് തന്നെയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ ഇത്തരത്തില്‍ ഇത്തരം ഗ്രൂപ്പുകള്‍  വഴിയുള്ള ദാമ്പത്യകലഹങ്ങളെക്കുറിച്ച്‌ ഒരു ഡസനിലേറെ പരാതികളാണ്‌ തിരുവനന്തപുരം വെഞ്ഞാറമൂട്‌ പോലീസ്‌ സ്‌റ്റേഷനില്‍മാത്രം ലഭിച്ചത്‌.
 

click me!