5ജി സി​ഗ്നൽ വിമാനസർവീസുകൾക്ക് വിലങ്ങുതടിയാകുമോ ? പരിഹാരവുമായി കേന്ദ്രം

Published : Dec 01, 2022, 03:09 AM ISTUpdated : Dec 01, 2022, 03:10 AM IST
 5ജി സി​ഗ്നൽ വിമാനസർവീസുകൾക്ക് വിലങ്ങുതടിയാകുമോ ? പരിഹാരവുമായി കേന്ദ്രം

Synopsis

 തടസങ്ങളുണ്ടാകാതെ ഇരിക്കാൻ 5ജിയ്ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ വിമാനത്താവളങ്ങളിൽനിന്ന് അകലെയായി സ്ഥാപിക്കാനും സി​ഗ്നലുകളുടെ ശക്തി കുറയ്ക്കാനും മന്ത്രാലയങ്ങൾ നിർദേശങ്ങൾ നൽകും. രാജ്യത്തെ എല്ലാ വിമാനങ്ങളിലെയും ഓൾട്ടിമീറ്റർ (സമുദ്ര നിരപ്പിൽനിന്നുള്ള ഉയരം നിശ്ചയിക്കാനുള്ള ഉപകരണം) 2023 ഓഗസ്റ്റിനുമുമ്പ് നവീകരിക്കേണ്ടി വരും. 

5ജി സി​ഗ്നലുകൾ വിമാനസർവീസുകളെ തടസപ്പെടുത്തുമെന്ന് ഭയം ഇനി വേണ്ട. ഇത്തരം ആശങ്കകൾ പരിഹരിക്കാനുള്ള നീക്കവുമായി രം​ഗത്ത് വന്നിരിക്കുകയാണ് കേന്ദ്രം. ഇതു സംബന്ധിച്ച പുതിയ മാർ​ഗനിർദേശങ്ങൾക്ക് കേന്ദ്രം രൂപം നൽകും. വ്യോമയാന മന്ത്രാലയവും ടെലികോം മന്ത്രാലയവും ചേർന്നാണ് ഇതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നത്.

തടസങ്ങളുണ്ടാകാതെ ഇരിക്കാൻ 5ജിയ്ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ വിമാനത്താവളങ്ങളിൽനിന്ന് അകലെയായി സ്ഥാപിക്കാനും സി​ഗ്നലുകളുടെ ശക്തി കുറയ്ക്കാനും മന്ത്രാലയങ്ങൾ നിർദേശങ്ങൾ നൽകും. രാജ്യത്തെ എല്ലാ വിമാനങ്ങളിലെയും ഓൾട്ടിമീറ്റർ (സമുദ്ര നിരപ്പിൽനിന്നുള്ള ഉയരം നിശ്ചയിക്കാനുള്ള ഉപകരണം) 2023 ഓഗസ്റ്റിനുമുമ്പ് നവീകരിക്കേണ്ടി വരും. ഇതു സംബന്ധിച്ച നിർദേശങ്ങളും മന്ത്രാലയം പുറത്തിറക്കും. നിലവിൽ പല തരത്തിലുള്ള ആശങ്കകൾ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. 5 ജി സിഗ്‌നലുകളും ഓൾട്ടിമീറ്റർ സിഗ്‌നലുകളും കൂടിക്കലർന്ന് വിമാന സർവീസുകൾക്ക് തടസമുണ്ടാക്കുമെന്ന ആശങ്കയാണ് ഇതിൽ ശക്തം. അമേരിക്കൻ വ്യോമയാന അതോറിറ്റി ഇത്തരം  85 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലും സമാനമായ ആശങ്ക ആളുകൾ ഉയർത്തുന്നത്. 

എയർടെൽ 5ജി പ്ലസ് സേവനങ്ങൾ കൂടുതൽ ന​ഗരങ്ങളിൽ ലഭ്യമായി തുടങ്ങിയതായി കഴിഞ്ഞ ദിവസമാണ് കമ്പനി വാർത്ത പുറത്തുവിട്ടച്. എയർടെൽ, റിലയൻസ് ജിയോ തുടങ്ങിയ ടെലികോം കമ്പനികൾ 5ജി ലിസ്റ്റിലേക്ക് ദിവസേന പുതിയ ​ന​ഗരങ്ങളെ ചേർക്കുന്നുണ്ട്. ചില വിമാനത്താവളങ്ങളിൽ 5ജി സേവനങ്ങൾ ഇപ്പോൾ ആക്സസ് ചെയ്യാനാകും. നിലവിൽ പല നഗരങ്ങളിലും എയർടെൽ 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. 
വൈകാതെ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, പൂനെയിലെ ലോഹെഗാവ് വിമാനത്താവളം, വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ എയർപോർട്ട്, നാഗ്പൂരിലെ ബാബാസാഹെബ് അംബേദ്കർ ഇന്റർനാഷണൽ എയർപോർട്ട്, പട്‌ന എയർപോർട്ട് എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് എയർടെൽ 5ജി സേവനം ലഭിക്കും. ഡൽഹി എൻസിആർ, മുംബൈ, വാരണാസി, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, നാഥ്ദ്വാര, പൂനെ, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് റിലയൻസ് ജിയോ ഇതിനകം 5 ജി അവതരിപ്പിച്ചിരിക്കുന്നത്. ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും 5ജി സേവനങ്ങൾ ജിയോ ലഭ്യമാക്കുന്നുണ്ട്.

Read Also: ചോർന്നതിൽ പ്രമുഖരുടെ ഡാറ്റകളും ; വിവരങ്ങൾ തിരിച്ചെടുത്തുവെന്ന് എയിംസ്

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

click me!

Recommended Stories

ശല്യക്കാരെയും സ്‌പാമിനെയും തുരത്താം; വാട്‌സ്ആപ്പിൽ നമ്പറുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം?
അബദ്ധത്തിൽ പോലും ഈ അഞ്ച് ഉപകരണങ്ങൾ ഇൻവെർട്ടറിൽ പ്രവർത്തിപ്പിക്കരുത്