
പൊള്ളലേറ്റ കൈയ്യുമായി നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ചെയ്ത് യുവതി തന്നെയാണ് ഇത് പുറലോകത്തെ അറിയിച്ചത്. ടിവി കാണുന്നതിനിടയില്‍ അബദ്ധവശാല്‍ ഉറങ്ങിയ മെലാനി എഴുനേറ്റപ്പോഴാണ് കൈകളില്‍ ചുവന്ന പാടും നീറ്റലും അനുഭവപ്പെട്ടത്. ശേഷം ഇവര്‍ ഡോക്ടറെ സമീപിച്ച് ചികിത്സ നടത്തുകയും ചെയ്തു. അമിതമായി ചാര്‍ജ് ചെയ്തതുമൂലം ഐഫോണ്‍ ചൂടായതാണ് അപകടകാരണമെന്ന് കരുതുന്നു. എന്നാല്‍ സാംസങ്ങ് സ്മാര്‍ട്ട് ഫോണുകളില്‍ കാണാറുള്ള പോലെ പൊട്ടിത്തെറിക്കുകയോ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറയുന്നു.
ഫേസ്ബുക്കിലെ പോസ്റ്റ് വൈറല്‍ ആയതോടെ ആപ്പിള്‍ അധികൃതര്‍ തന്നെ മെലാനിയുമായി ബന്ധപ്പെടുകയും സംഭവത്തെകുറിച്ച് അന്വേഷിക്കാമെന്നും അറിയിച്ചു. നിലവിലെ ഐഫോണിന്‍റെ സ്ഥാനത്ത് പുത്തന്‍ പുതിയത് വാഗ്ദാനം ചെയ്‌തെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നു.
ആപ്പിളിന്‍റെ എല്ലാത്തരം ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്ന ആളാണ് മെലിന. മുന്‍പും ഫോണ്‍ പൊട്ടിത്തെറിച്ചതായുള്ള വാര്‍ത്തകള്‍ പരന്നിരുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam