
അതിനിടയില്‍ ട്രംപിന്‍റെ വിജയത്തിനായി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ ഫേസ്ബുക്ക് സ്ഥാപകൻ വിശദീകരണവുമായി രംഗത്തെത്തിയി. ട്രംപിന്‍റെ വിജയത്തിന് സഹായകമാകുന്ന വാര്‍ത്തകള്‍ നല്‍കിയോ എന്ന കാര്യത്തില്‍ തുറന്ന അഭിപ്രായം പറയാന്‍ സുക്കര്‍ബര്‍ഗ് തയ്യാറായില്ല. വ്യാജവാർത്തകളുണ്ടെങ്കിലും ചെറിയ അളവ് മാത്രമാണെന്നും ഫേസ്ബുക്കിലെ 99 ശതമാനം ഉള്ളടക്കവും ആധികാരികമാണെന്നുമാണ് സുക്കർബർഗിന്‍റെ വാദം. എങ്കിലും ഫേസ്ബുക്കില്‍ വര്‍ദ്ധിച്ചുവരുന്ന വ്യാജവാര്‍ത്തകള്‍ നീക്കാൻ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് സുക്കര്‍ബര്‍ഗിന്‍റെ പ്രഖ്യാപനം.
വ്യാജവാര്‍ത്തകള്‍ സംബന്ധിച്ച് ഗൂഗിളിന് എതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പൂര്‍ണ്ണ ഫലം വരും മുന്‍പേ ട്രംപിന്‍റെ വിജയവിവരം ഗൂഗിള്‍ ന്യൂസിന്‍റെ ട്രെന്‍റിംഗ് ടോപ്പിക്കില്‍ വിശ്വസ്തയില്ലാത്ത സൈറ്റുകളില്‍ നിന്ന് സ്ഥാനം പിടുച്ചു എന്നാണ് പ്രധാന ആരോപണം. ഇതോടെ ഗൂഗിളിനും എന്തെങ്കിലും നടപടി എടുത്തെ മതിയാകൂ എന്നതാണ് സ്ഥിതി എന്നാണ് ടെക് ലോകത്തെ സംസാരം. --
ഇപ്പോള്‍ ഫേസ്ബുക്കും, ഗൂഗിളും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തയാന്‍ നിര്‍ദേശിക്കുന്ന പ്രധാനകാര്യങ്ങള്‍ ഇതാണ്..
1. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളെ പരസ്യം ചെയ്യുന്നതില്‍ നിന്നും, പരസ്യം നല്‍കുന്നതില്‍ നിന്നും പൂര്‍ണ്ണമായും വിലക്കും.
2. നിലവില്‍ ഗൂഗിൾ ആഡ്സെൻസ് പരസ്യങ്ങൾ ന്യൂസ് സൈറ്റുകള്‍ക്ക് നല്‍കുന്നത് പുതിയ അല്‍ഗോരിതം വച്ച് പരിഷ്കരിക്കും.
3. ഫേസ്ബുക്കിന്‍റെ വാളില്‍ ഒരാള്‍ക്ക് ഏത് വിവരവും പങ്കുവയ്ക്കാം, ഇനി മുതല്‍ അത്തരം ലിങ്കുകളുടെ ആധികാരികത പരിശോധിക്കുന്ന സംവിധാനം കൊണ്ടുവരാന്‍ ആണ് ഫേസ്ബുക്ക് ആലോചിക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam